ഫുജൈറ ആർട്ടിസ്റ്റ് സ്ട്രീറ്റ് ഇന്നുമുതൽ
text_fieldsഫുജൈറയിലെ അമ്പ്രല്ല ബീച്ച്
ഫുജൈറ: ഫുജൈറ ഫിനാൻസ് അക്കാദമി സംഘടിപ്പിക്കുന്ന ‘ആർട്ടിസ്റ്റ് സ്ട്രീറ്റി’ന്റെ ആദ്യ പതിപ്പ് ഫുജൈറയിലെ അമ്പ്രല്ല ബീച്ചിൽ ജനുവരി 13 തിങ്കളാഴ്ച മുതൽ 19 വരെ സംഘടിപ്പിക്കും.
ഫുജൈറ കിരീടാവകാശിയും അക്കാദമി ട്രസ്റ്റ് ബോർഡ് ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടി ഫുജൈറയിലെ കലാപ്രേമികളെ കലാപരമായും സാംസ്കാരികമായും ഉയർത്തിക്കൊണ്ടുവരാനുള്ള ലക്ഷ്യത്തോടുകൂടിയാണ് സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രാദേശിക കലാകാരന്മാരുടെ നിരവധി സർഗാത്മക പരിപാടികളും മറ്റും ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ അരങ്ങിലെത്തും. വിവിധതരത്തിലുള്ള ആർട്ട് വർക്ക് ഷോപ്പുകൾ, ഡ്രോയിങ് സെഷനുകൾ തുടങ്ങി നിരവധി ശിൽപശാലകളും മറ്റുമായി സമ്പന്നമായിരിക്കും ഫെസ്റ്റിവലെന്ന് അധികൃതർ അറിയിച്ചു.

