ഫുജൈറ വിമാനത്താവളം ഓണം ആഘോഷിച്ചു
text_fieldsഫുജൈറ: ഓണാഘോഷം ഗംഭീരമായി ആഘോഷിച്ച് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം (എഫ്.ഐ.എ). വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ മലയാളികൾക്കും കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്ന യാത്രക്കാർക്കും വിമാനത്താവള അധികൃതർ ഓണാശംസകൾ നേർന്നു.
എഫ്.ഐ.എയുടെ ജനറൽ മാനേജർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷിയുടെ നേതൃത്വത്തിലാണ് മലയാളി ജീവനക്കാർക്കും യാത്രക്കാർക്കും ഊഷ്മള ഓണാശംസകളും അഭിനന്ദനങ്ങളും അറിയിച്ചത്. ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ഖല്ലാഫ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ മാർക് ഗോവേന്ദർ, ഫിനാൻസ് മാനേജർ ക്രിസ്റ്റഫർ സുരേഷ്, മാർക്കറ്റിങ് മാനേജർ ജാക്വലിൻ, കമേഴ്സ്യൽ ഓഫിസർ മുഹമ്മദ് ഷിനാസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ മാനേജ്മെന്റ് ടീമിലെ പ്രധാന അംഗങ്ങളും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനങ്ങളിലും കണ്ണൂരിലേക്കും മുംബൈയിലേക്കുമുള്ള ഇൻഡിഗോ വിമാനങ്ങളിലും യാത്രക്കാർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തെ ആദരിക്കുക മാത്രമല്ല, വൈവിധ്യങ്ങളോടും ചേർത്തുപിടിക്കലിനോടുമുള്ള വിമാനത്താവളത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുകകൂടിയായിരുന്നു ലക്ഷ്യം. ഫുജൈറ വിമാനത്താവളത്തിൽ ജീവനക്കാർ ചേർന്ന് ഓണപ്പൂക്കളം ഇട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

