Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ അ​ക്കാ​ദ​മി​ക്...

ഫു​ജൈ​റ അ​ക്കാ​ദ​മി​ക് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫു​ജൈ​റ അ​ക്കാ​ദ​മി​ക് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ അ​ക്കാ​ദ​മി​ക് കോ​ൺ​ക്ലേ​വി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ


ഫു​ജൈ​റ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഫു​ജൈ​റ ഈ​സ്റ്റ് കോ​സ്റ്റി​ലെ ആ​ദ്യ​ത്തെ അ​ക്കാ​ദ​മി​ക് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു. മി​നി​സ്ട്രി ഓ​ഫ് ക​ൾ​ച​ർ ആ​ൻ​ഡ്​ യൂ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ നാ​സ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഞ്ജീ​വ് മേ​നോ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗം ആ​യി​ഷ ഖ​മീ​സ് അ​ൽ ദ​ൻ​ഹാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് അ​ഡ്വൈ​സ​ർ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ, റോ​യ​ൽ ഇം​ഗ്ലീ​ഷ് പ്രൈ​വ​റ്റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ താ​ഹി​ർ അ​ലി, എ​മി​ന​ൻ​സ് പ്രൈ​വ​റ്റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ശോ​ക് പാ​ണ്ടെ തി​വാ​രി, സെൻറ് മേ​രീ​സ് ക​ത്തോ​ലി​ക് ഹൈ​സ്കൂ​ൾ പ്ര​തി​നി​ധി സ​ഞ്ജു തോ​മ​സ്, ഫു​ജൈ​റ ഹോ​സ്പി​റ്റ​ൽ ന്യൂ​റോ സ​ർ​ജ​ൻ വ​കു​പ്പ്​ മേ​ധാ​വി ഡോ. ​മോ​നി കെ. ​വി​നോ​ദ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഡോ. ​സം​ഗീ​ത് ഇ​ബ്രാ​ഹിം മോ​ട്ടി​വേ​ഷ​ൻ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ടി.​പി. ശ​റ​ഫു​ദ്ദീ​ൻ ‘അ​ഡ്വാ​ൻ​സ്ഡ് ടെ​ക്നോ​ള​ജി’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ഷ​യ​ത്തി​ൽ പ്ര​ക്ഷി​ത് ധ​ണ്ട കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ര​ണ്ടു സെ​ഷ​നി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ്യ​ത്തെ സെ​ഷ​നി​ൽ ട്ര​ഷ​റ​ർ വി.​എം. സി​റാ​ജും ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ൽ സോ​ഷ്യ​ൽ ക്ല​ബ് ജോ. ​സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ ഖു​റൈ​ശി​യും ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fujairah
News Summary - Fujairah Academic Conclave Organized
Next Story