ഫുജൈറയിൽ ലേബർ ക്യാമ്പിലെ 23 കാരവനുകൾ കത്തിനശിച്ചു
text_fieldsഫുജൈറ: ഫുജൈറയിലെ മിർബഹിൽ തൊഴിലാളി ക്യാമ്പിയുണ്ടായ തീപിടിത്തത്തിൽ 23 കാരവനുകൾ കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല.225ലധികം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. തീപിടിത്തം ശ്രദ്ധയിൽ പെട്ട ഉടൻ എല്ലാ തൊഴിലാളികേളാടും ക്യാമ്പിൽനിന്ന് പുറത്തേക്ക് പോകാൻ മുന്നറിയിപ്പ് നൽകി. ഫുൈജറ സിവിൽ ഡിഫൻസ് സംഭവസ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തീയണക്കാനും പ്രദേശം സുരക്ഷിതമാക്കാനും സിവിൽ ഡിഫൻസ് സംഘത്തിന് സാധിച്ചതായി വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അലി ആൽ തനീജി പറഞ്ഞു. തീ കെടുത്തിയ ശേഷം അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർക്ക് ക്യാമ്പ് വിട്ടുകൊടുത്തു. കമ്പനികളും സ്ഥാപനങ്ങളും ജനങ്ങളെയും സ്വത്തുക്കളെയും കാത്തുരക്ഷിക്കാൻ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അലി ആൽ തനീജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
