Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാ​ടി​െ​ൻ​റ...

നാ​ടി​െ​ൻ​റ ഒാ​ർ​മ​ക​ളു​ണ​ർ​ത്തി കൈ​ര​ളി ഫു​ജൈ​റ കേ​ര​ളോ​ത്സ​വം

text_fields
bookmark_border
നാ​ടി​െ​ൻ​റ ഒാ​ർ​മ​ക​ളു​ണ​ർ​ത്തി കൈ​ര​ളി ഫു​ജൈ​റ കേ​ര​ളോ​ത്സ​വം
cancel

ഫു​ജൈ​റ: കൈ​ര​ളി ഫു​ജൈ​റ അ​ണി​യി​ച്ചൊ​രു​ക്കി​യ ഏ​ഴാ​മ​ത്കേ​ര​ളോ​ത്സ​വം 2018 നാ​ടോ​ർ​മ്മ​ക​ളെ തി​രി​ച്ചു​ വി​ളി​ച്ചു. കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന നൃ​ത്ത​വി​സ്മ​യ​ങ്ങ​ളും, ഗാ​യ​ക​ൻ​ വി​ധു​പ്ര​താ​പും സം​ഘ​വും അ​വ​ത​ര ി​പ്പി​ച്ച ഗാ​ന​മേ​ള​യും ത​ന​തു രു​ചി വി​ഭ​വ​ങ്ങ​ളൊ​രു​ക്കി​യ നാ​ട​ൻ​ത​ട്ടു​ക​ട​ക​ളും, കു​ടും​ബ​ശ്രീ​ സ്​റ്റാ​ളു​ക​ളും, ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​െ​ൻ​റ പു​സ്ത​ക​പ്ര​ദ​ർ​ശ​ന​വു​മെ​ല്ലാം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ യു.​എ.​ഇ​യു​ടെ​കി​ഴ​ക്ക​ൻ തീ​ര​ത്തെ മ​ല​യാ​ളി​ക​ളെ കേ​ര​ള​ത്തി​െ​ൻ​റ ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലെ​ത്തി​ച്ചു. ഇ​ന്ത്യ​ൻ​കോ​ൺ​സ​ൽ പ്രേം​ച​ന്ദ് ഉ​ത്ഘാ​ട​നം ചെ​യ്തു. മു​ൻ​രാ​ജ്യ​സ​ഭാം​ഗം പി.​ രാ​ജീ​വ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ യു.​എ.​ഇ​യു​ടെ മു​ൻ​ ജ​ല പ​രി​സ്ഥി​തി വി​ഭ​വ വ​കു​പ്പ്മ​ന്ത്രി ഡോ. ​സ​യ്യ​ദ്​ അ​ൽ​ കി​ന്ദി വി​ശി​ഷ്​ടാതി​ഥി​യാ​യി. പ്ര​വാ​സി​ക്ഷേ​മ​നി​ധി ബോ​ർ​ഡ്അം​ഗം കൊ​ച്ചു​കൃ​ഷ്ണ​ൻ, ലോ​ക​കേ​ര​ള​സ​ഭാം​ഗം സൈ​മ​ൺ​സാ​മു​വേ​ൽ, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ബ്​ദുൽ​റ​സാ​ഖ്, അ​ല​ക്സാ​ണ്ട​ർ​ ജോ​യ്, കെ​.പി.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.


പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്നാ​ട്ടി​ലേ​ക്ക്മ​ട​ങ്ങു​ന്ന കൈ​ര​ളി സി.​സി പ്ര​സി​ഡ​ൻ​റ്​ സി. ​കെ.​ലാ​ലി​നും കൈ​ര​ളി സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ൻ റ​ഹ്മ​ത്തു​ല്ല​ക്കും പി. ​രാ​ജീ​വ്​ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. കൈ​ര​ളി​യൂ​ണി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ ലെ​നി​ൻ കു​ഴി​വേ​ലി അ​ധ്യ​ക്ഷ​നാ​യി. സ്വാ​ഗ​ത​സം​ഘം​ക​ൺ​വീ​ന​ർ. ഉ​മ്മ​ർ​ചോ​ല​ക്ക​ൽ സ്വാ​ഗ​ത​വും, ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കൈ​ര​ളി ഫു​ജൈ​റ​യു​ടെ അ​ഭി​മാ​ന​മാ​യ ചെ​ണ്ട​മേ​ളം ടീ​മി​െ​ൻ​റ കേ​ളി​കൊ​ട്ടോ​ടെ ഏ​ഴാ​മ​ത്കേ​ര​ളോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞ പൂ​ര​പ്പ​റ​മ്പി​ൽ 108 വ​നി​ത​ക​ളെ അ​ണി​നി​ര​ത്തി കൈ​ര​ളി വ​നി​താ​വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച മെ​ഗാ​തി​രു​വാ​തി​ര, അ​റ​ബി​ക്നൃ​ത്തം, ഒ​പ്പ​ന, സെ​മി​ക്ലാ​സി​ക്ക​ൽ​നൃ​ത്തം, കേ​ര​ളം​ക​ലാ​മ​ണ്ഡ​ലം ടീ​മി​െ​ൻ​റ എ​െ​ൻ​റ കേ​ര​ളം കാ​വ്യ​ശി​ൽപം, ല​ക്ഷ്യ​ സ്കൂ​ൾ ഓ​ഫ്ഡാ​ൻ​സ്ദു​ബൈ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ൽപം എ​ന്നി​വ ഏ​റെ ആ​സ്വ​ദി​ക്ക​പ്പെ​ട്ടു. ഘോ​ഷ​യാ​ത്ര​യു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsfujaira keralolsavam
News Summary - fujaira keralolsavam-uae-uae news
Next Story