യു.എ.ഇയിൽ ഇന്ധനവില പുതുക്കി: പെട്രോളിനും ഡീസലിനും വില കുറഞ്ഞു
text_fieldsദുബൈ: രാജ്യത്ത് ഇന്ധന വില പുതുക്കി നിശ്ചയിച്ചു. പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.45 ദിർഹമാണ് പുതുക്കിയ വില. കഴിഞ്ഞ മാസമിത് 2.53 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോൾ വില 2.33 ദിർഹമാണ്. ജനുവരിയിൽ 2.42 ദിർഹമായിരുന്നു വില. ഇ-പ്ലസ് പെട്രോൾ വില 2.26 ദിർഹമായി കുറഞ്ഞു. നിലവിൽ 2.34 ദിർഹമാണ്. ഡിസലിന് മൂന്ന് ഫിൽസ് കുറഞ്ഞ് 2.52 ദിർഹത്തിലെത്തി. ജനുവരിയിൽ 2.55 ദിർഹമായിരുന്നു വില. പുതുക്കിയ വില ജനുവരി 31ന് അർധരാത്രി പ്രാബല്യത്തിൽ വന്നു.
ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില അടിസ്ഥാനമാക്കിയാണ് വിലനിർണയ സമിതി എല്ലാ മാസവും യു.എ.ഇയിൽ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് രാജ്യത്ത് ഇന്ധന വില അൽപം കൂടിയത്. ഡിസംബറിന് ശേഷം എണ്ണവിലയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഇന്ധനവില അനുസരിച്ച് രാജ്യത്തെ ടാക്സി നിരക്കുകളിൽ വിത്യാസമുണ്ടാകും. വരും ദിവസങ്ങളിൽ ഓരോ എമിറേറ്റിലും ഇതിന്‍റെ അനുരണനം പ്രകടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

