യു.എ.ഇയിൽ ഇന്ധനവില കൂടി
text_fieldsദുബൈ: യു.എ.ഇയിൽ സെപ്റ്റംബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 28 ഫിൽസും ഡീസലിന് 45 ഫിൽസും കൂടി. സൂപ്പർ 98 പെട്രോൾ ലിറ്റർ വില 3.42 ദിർഹമായാണ് വർധിച്ചത്. ആഗസ്റ്റിൽ ഇത് 3.14 ദിർഹമായിരുന്നു. 8.9 ശതമാനമാണ് വർധന. സ്പെഷൽ 95 പെട്രോളിന് 3.02 ദിർഹമിൽനിന്ന് 3.31 ദിർഹമായി വർധിച്ചു.
9.6 ശതമാനമാണ് വർധന. ഇ പ്ലസ് 91 പെട്രോളിന് 9.5 ശതമാനം വർധിച്ച് 3.23 ദിർഹമായി ഉയർന്നു. 28 ഫിൽസിന്റെ വർധനവാണുണ്ടായത്. ഡീസൽ വിലയിൽ 45 ഫിൽസിന്റെ വർധനവും വരുത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ ഡീസൽ ലിറ്ററിന് 3.4 ദിർഹം നൽകേണ്ടി വരും. പുതുക്കിയ വില സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് യു.എ.ഇയിൽ ഇന്ധനവില നിർണയ സമിതി പ്രതിമാസം ഇന്ധനവില പുനർനിശ്ചയിക്കുന്നത്.

