Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഇന്ധന വില...

യു.എ.ഇയിൽ ഇന്ധന വില കൂടി

text_fields
bookmark_border
യു.എ.ഇയിൽ ഇന്ധന വില കൂടി
cancel

ദുബൈ: യു.എ.ഇയിൽ ഇന്ധന വില പുതുക്കി. മാർച്ചിനെ അപേക്ഷിച്ച്​ പെട്രോളിന്​ 80 ഫിൽസും ഡീസലിന്​ 1.94 ദിർഹവും വില വർധിച്ചു. ഏപ്രിലിലെ പുതുക്കിയ വില അനുസരിച്ച്​ സൂപ്പർ 98 പെട്രോൾ ലിറ്ററിന്​ 3.39 ദിർഹമാണ്​ നിരക്ക്​. മാർച്ചിൽ ഇതിന്​ 2.59 ദിർഹമായിരുന്നു നിരക്ക്​.

സ്​പെഷ്യൽ 95 പെട്രോളിന്​ 3.28 ദിർഹമാണ്​ വില. കഴിഞ്ഞ മാസം ഇത്​ 2.48 ദിർഹമായിരുന്നു. ഇ-പ്ലസ്​ പെട്രോൾ വില 2.40ൽ നിന്ന്​ 3.20 ദിർഹമായാണ്​ വില വർധിച്ചത്​. ഡീസൽ വില 2.72ൽ നിന്ന്​ 4.69 ദിർഹമായും കൂടി​. പുതുക്കിയ വില ചൊവ്വാഴ്ച അർധരാത്രിയോടെ നിലവിൽ വരും.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ്​ ഓയിൽ വിലയിൽ വരുന്ന മാറ്റം അനുസരിച്ചാണ്​ യു.എ.ഇ ഇന്ധന വില നിർണയ സമിതി രാജ്യത്തെ ഇന്ധന വില പുനക്രമീകരിക്കുന്നത്​. ആഗോള വിപണിയിൽ എണ്ണവില കുത്തനെ കൂടിയതാണ്​ രാജ്യത്തെ എണ്ണ വിലയേയും ബാധിച്ചത്​. ഇന്ധന വില അനുസരിച്ച്​ ടാക്സി ചാർജിലും ആനുപാതികമായ മാറ്റം വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel pricesprice increseUAE
News Summary - Fuel prices increased in the UAE
Next Story