Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ധനവില ഉയര്‍ന്നു;...

ഇന്ധനവില ഉയര്‍ന്നു; ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

text_fields
bookmark_border
ഇന്ധനവില ഉയര്‍ന്നു; ടാക്സി നിരക്ക് വര്‍ധിപ്പിച്ചു
cancel

അ​ജ്മാ​ന്‍: ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്ന​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഈ ​മാ​സം കി​ലോ​മീ​റ്റ​റി​ന് 1.83 ദി​ർ​ഹം ഈ​ടാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​രു കി​ലോ​മീ​റ്റ​റി​ന് 1.78 ദി​ർ​ഹം ആ​യി​രു​ന്നു. നി​ല​വി​ലെ നി​ര​ക്കി​ല്‍ നി​ന്നും അ​ഞ്ച്​ ഫി​ൽ​സാ​ണ്​ കൂ​ടി​യ​ത്. യു.​എ.​ഇ​യി​ൽ ഈ ​മാ​സം ഇ​ന്ധ​ന​വി​ല ലി​റ്റ​റി​ന് 27 ഫി​ൽ​സ് വ​രെ വ​ർ​ധി​ച്ചി​രു​ന്നു.

സൂ​പ്പ​ർ 98 വി​ല ലി​റ്റ​റി​ന് 27 ഫി​ല്‍‌​സ് വ​ർ​ധി​ച്ച് 3.05 ദി​ർ​ഹ​മാ​യി; സ്‌​പെ​ഷ​ൽ 95 പെ​ട്രോ​ൾ 26 ഫി​ല്‍‌​സ് വ​ർ​ധി​ച്ച്​ 2.93 ദി​ർ​ഹ​മാ​യി; ഇ ​പ്ല​സി​ന്‍റെ വി​ല 27 ദി​ർ​ഹം വ​ർ​ധി​ച്ച് 2.86 ദി​ർ​ഹ​മാ​യി. 2015 ആ​ഗ​സ്റ്റി​ൽ വി​ല​നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​താ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ഇ​ന്ധ​ന​വി​ല ക​മ്മി​റ്റി എ​ല്ലാ മാ​സാ​വ​സാ​ന​വും പ്രാ​ദേ​ശി​ക റീ​ട്ടെ​യി​ൽ ഇ​ന്ധ​ന നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക​യാ​ണ്. ആ​ഗോ​ള വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ്രാ​ദേ​ശി​ക ഇ​ന്ധ​ന വി​ല വ​ള​രെ കു​റ​വാ​ണ്. ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​പ്പോ​ള്‍ ടാ​ക്സി നി​ര​ക്കു​ക​ളി​ലും ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി കു​റ​വ് വ​രു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel pricesUAEincreased
News Summary - Fuel prices increased
Next Story