Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ധന വില വർധിക്കും
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ ഫെബ്രുവരി ഒന്ന് മുതൽ ഇന്ധന വില വർധിക്കും. സൂപ്പർ പെട്രോൾ ലിറ്ററിന് 27 ഫിൽസാണ് വർധിക്കുന്നത്. നിലവിൽ 2.78 ദിർഹമായിരുന്ന സൂപ്പർ പെട്രോൾ നിരക്ക് 3.05 ദിർഹമായി ഉയരും. സ്പെഷ്യൽ 95 പെട്രോൾ നിരക്ക് 2.67 ദിർഹമിൽ നിന്ന് 2.93 ദിർഹമായി വർധിക്കും. 26 ഫിൽസിന്‍റെ വർധനവ്.
ഇ-പ്ലസ് പെട്രോൾ നിരക്ക് 2.59 ദിർഹമിൽ നിന്ന് 2.86 ദിർഹമായി ഉയരും. ഡീസൽ വില ഒമ്പത് ഫിൽസാണ് വർധിക്കുന്നത്. നിലവിൽ 3.29 ദിർഹമായിരുന്നത് 3.38 ദിർഹമാകും. കഴിഞ്ഞ മാസങ്ങളിലായി ഇന്ധനവില കുറയുന്നതായിരുന്നു ട്രെൻഡ്. അടുത്ത മാസം ഇന്ധന വില വർധിക്കുന്നതോടെ ടാക്സി നിരക്കിലും വർധനവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

