Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുഎഇയിൽ ഇന്ധനത്തിന്‍റേതിന് സമാനമായ രൂക്ഷഗന്ധം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ

text_fields
bookmark_border
യുഎഇയിൽ ഇന്ധനത്തിന്‍റേതിന് സമാനമായ രൂക്ഷഗന്ധം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ
cancel

ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അനുഭവപ്പെടുന്ന ഇന്ധനത്തിന്‍റെ രൂക്ഷഗന്ധത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും വിവിധ പ്രാദേശിക അധികൃതരും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് വിലയിരുത്തലുകളിൽ വ്യക്തമായിട്ടുണ്ടെന്നും അധികൃതർ ഉറപ്പുനൽകി.

ഡീസലിനോ മണ്ണെണ്ണക്കോ സമാനമായ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. നാലിലധികം എമിറേറ്റുകളിലെ താമസക്കാരാണ് ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഷാർജയിലും, അജ്മാനിലും, ഷാർജയോട് ചേർന്ന ദുബൈയിലെ ചില മേഖലയിലും ഉൾപ്പെടെ ഇന്ധനത്തിന്‍റെ ഗന്ധം അനുഭവപ്പെടാൻ തുടങ്ങിയത്.

ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഷാർജ പൊലീസ് മേധാവി ലഫ് ജനറൽ അബ്ദുല്ല മുബാറക് ബിൻ അമർ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് പരാതി പറയാനുള്ള ഡയറക്ട് ലൈൻ പരിപാടിയിലായിരുന്നു പൊലീസ് മേധാവിയുടെ പ്രതികരണം. നിരവധി പരാതികൾ ഇതുസംബന്ധിച്ച് ലഭിക്കുന്നുണ്ട്. എന്നാൽ, പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഒന്നും ഇതിലില്ല. കാര്യങ്ങൾ നിയന്ത്രണവിധേയവും സുരക്ഷിതവുമാണെന്ന് പൊലീസ് മേധാവി പറഞ്ഞു. എന്നാൽ, ഇന്ധനത്തിന്‍റെ ഗന്ധം പുറത്തുവരാൻ കാരണമെന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ദുർഗന്ധത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. ദുർഗന്ധം വേഗത്തിൽ ഇല്ലാതാക്കുന്നതിനും തടയുന്നതിനുമായി ഫീൽഡ് തലത്തിലുള്ള നിരീക്ഷണങ്ങളും നടപടികളും ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനോ സുരക്ഷക്കോ ഭീഷണിയില്ലെന്നും ദുർഗന്ധം പരത്തുന്ന സാഹചര്യം ഉടൻ പരിഹരിക്കപ്പെടുമെന്നും അധികൃതർ ജനങ്ങൾക്ക് ഉറപ്പുനൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fuel-like odor in UAE, no safety threat
Next Story