പഴങ്ങളുടെ ‘ലോകകപ്പ്’; നെസ്റ്റോയിൽ ‘ട്രോപി കൂൾ’ ആഘോഷത്തിന് ‘കിക്കോഫ്’
text_fieldsഷാർജ മിയാമാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ട്രോപി കൂൾ ഉദ്ഘാടനം ഡയറക്ടർ റമീസ് ബഷീർ നിർവഹിക്കുന്നു. മുഹമ്മദ് ഹാഷിം (ഓപറേഷൻ മാനേജർ, എഫ് ആൻഡ് വി), എം. മുഹമ്മദ് നിസാർ (പ്രോജക്ട്സ്), എൻ.പി. ശംസുദ്ദീൻ (എച്ച്.ആർ മാനേജർ), മുഹമ്മദ് ഫസൽ (ബയിങ് ഹെഡ്, എഫ്.എം.ജി.ജി), പി.പി. ഹമീദ് (എച്ച്.ആർ ഹെഡ്), വി. ഷാൻഫീൽ (ബിസിനസ് ഹെഡ്), പി.എം. ഫിറോസ് (ബയിങ് ഹെഡ്, ലൈഫ് സ്റ്റൈൽ), എം.ടി.കെ. ഷറഫുദ്ദീൻ (ഫിനാൻസ് കൺട്രോളർ), ഷമീർ ഖാൻ (മിയാ മാൾ ജനറൽ മാനേജർ) എന്നിവർ സമീപം
ദുബൈ: ലോകമെമ്പാടുമുള്ള രുചിയൂറും പഴങ്ങളുടെ മധുരക്കാഴ്ചകളും മനംമയക്കുന്ന ഓഫറുകളുമായി, തെരഞ്ഞെടുത്ത നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ഇനി ട്രോപിക്കൽ പഴങ്ങളുടെ ‘ട്രോപി കൂൾ’ ആഘോഷം. വൈവിധ്യമാർന്ന പഴ രുചികളാൽ കോർത്തിണക്കിയ ട്രോപി കൂൾ ഓഫറുകൾ ജൂൺ 11 മുതൽ 21 വരെയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 30ൽ അധികം രാജ്യങ്ങളിൽനിന്നായി വിവിധ പഴവർഗങ്ങൾ ട്രോപി കൂളിലുണ്ട്. ഗുണനിലവാരമുള്ള പഴങ്ങൾ, ആകർഷകമായ വിലയിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ട്രേപി കൂളിന്‍റെ ലക്ഷ്യം. മാങ്ങയുടെ മാത്രം 20ലധികം ഇനങ്ങളാണുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പൈനാപ്പിളുകളും ഏഴ് വ്യത്യസ്ത ഇനം ചക്കകളുണ്ട്.
പഴം മാത്രമല്ല, പഴം കൊണ്ടുള്ള വിഭവങ്ങളുടെയും ആഘോഷമാണ് ട്രോപി കൂളിൽ നെസ്റ്റോ ഒരുക്കിയിട്ടുള്ളത്. മാംഗോ ചിക്കനും ചക്ക ബിരിയാണിയും അടക്കം വേറിട്ടതും സ്വാദൂറുന്നതുമായ വിഭവങ്ങളുടെ കലവറയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ട്രോപ്പിക്കൽ ഫ്രൂട്സ് ജ്യൂസുകളുടെ വൈവിധ്യം ഇതിനുപുമേ.
ട്രോപി കൂളിന്‍റെ ഭാഗമായി ഒരുപിടി മത്സരങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഡെസേർട്ട് ക്യൂൻ കോംപറ്റീഷൻ എന്ന പേരിലുള്ള മത്സരങ്ങൾ ഷാർജ, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലായാണ് നടത്തുന്നത്. നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഷാർജ മിയാമാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ ട്രോപി കൂൾ ഉദ്ഘാടനം ഡയറക്ടർ റമീസ് ബഷീർ നിർവഹിച്ചു. മുഹമ്മദ് ഹാഷിം (ഓപറേഷൻ മാനേജർ, എഫ് ആൻഡ് വി), എം. മുഹമ്മദ് നിസാർ (പ്രോജക്ട്സ്), എൻ.പി. ശംസുദ്ദീൻ (എച്ച്.ആർ മാനേജർ), മുഹമ്മദ് ഫസൽ (ബയിങ് ഹെഡ്, എഫ്.എം.ജി.ജി), പി.പി. ഹമീദ് (എച്ച്.ആർ ഹെഡ്), വി. ഷാൻഫീൽ (ബിസിനസ് ഹെഡ്), പി.എം. ഫിറോസ് (ബയിങ് ഹെഡ്, ലൈഫ് സ്റ്റൈൽ), എം.ടി.കെ. ഷറഫുദ്ദീൻ (ഫിനാൻസ് കൺട്രോളർ), ഷമീർ ഖാൻ (മിയാ മാൾ ജനറൽ മാനേജർ) എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

