ഇന്ന് മുതൽ ബസുകളിൽ കൂടുതൽ യാത്രികരെ അനുവദിക്കും
text_fieldsദുബൈ: ദുബൈയിലെ ബസുകളിൽ ഇന്ന് മുതൽ കൂടുതൽ യാത്രക്കാരെ അനുവദിക്കുമെന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ബസിെൻറ 80 ശതമാനം ശേഷിയിൽ യാത്രക്കാരെ അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് ബസ് യാത്രികരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നത്. എക്സ്പോ തുടങ്ങുന്നതോടെ ബസുകളിലുണ്ടാകുന്ന തിരക്ക് മുൻകൂട്ടികണ്ടാാണ് നിയന്ത്രണത്തിൽ ഇളവ് നൽകിയത്.
എക്സ്പോയുടെ മുന്നോടിയായി പുറത്തിറക്കിയ ബസുകൾ ഉൾപെടെ 1698 ബസുകൾ ആർ.ടി.എയുടെ കീഴിലുണ്ട്.
ദുബൈ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ സർവീസ് നടത്തുന്നതിനായി പുതിയ സിംഗ്ൾ ഡക്കർ ബസുകൾ പുറത്തിറക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സർവീസ് നടത്തുന്ന ബസ് ഓൺ ഡിമാൻഡ് സർവീസ് കൂടുതൽ പ്രദേശങ്ങളിലേക്ക് നീട്ടും. നിലവിൽ അൽ ബർഷ, ഇൻറർനാഷനൽ സിറ്റി, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവിടങ്ങളിലാണ് ബസ് ഓൺ ഡിമാൻഡ് സർവീസ് ഉള്ളത്.
എന്നാൽ, ഇൻറർനാഷനൽ സിറ്റി, ഗ്രീൻസ് എന്നിവിടങ്ങളിലേക്കുള്ള സർവീസ് താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

