Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചു​വ​ന്നു​തു​ടു​ത്ത്​...

ചു​വ​ന്നു​തു​ടു​ത്ത്​ യു.​എ.​ഇ: പ്രാ​ർ​ഥ​ന​യോ​ടെ അറ​ബ്​ ലോ​കം

text_fields
bookmark_border
ചു​വ​ന്നു​തു​ടു​ത്ത്​ യു.​എ.​ഇ: പ്രാ​ർ​ഥ​ന​യോ​ടെ അറ​ബ്​ ലോ​കം
cancel
camera_alt

പൊ​ലീ​സ്​ ഹെ​ഡ്​ ക്വാ​ർ​​ട്ടേ​ഴ്​​സ്​ 

ദു​ബൈ: അ​റ​ബ്​ ലോ​കം ഒ​ന്ന​ട​ങ്കം പ്രാ​ർ​ഥ​ന​യി​ലാ​ണ്. എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​ന്നു​​മി​ല്ലെ​ന്ന്​ എ​ഴു​തി​ത്ത​ള്ളി​യ​വ​ർ​ക്ക്​ മു​ന്നി​ൽ ബ​ഹി​രാ​കാ​ശം കീ​ഴ​ട​ക്കാ​നൊ​രു​ങ്ങു​ന്ന അ​റ​ബ്​ ജ​ന​ത​ക്ക്​ നാ​ളെ നി​ർ​ണാ​യ​ക ദി​ന​മാ​ണ്. ആ​റ്​ വ​ർ​ഷ​ത്തെ ക​ഠി​ന പ്ര​യ​ത്​​ന​ത്തി​നൊ​ടു​വി​ൽ ഏ​ഴ്​ മാ​സം മു​മ്പ്​​ ചൊ​വ്വ​യി​ലേ​ക്ക​യ​ച്ച 'ഹോ​പ് പ്രോ​ബ്'​നാ​ളെ 'ഗ്ര​ഹ​​പ്ര​വേ​ശ​ന'​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. വൈ​കീ​ട്ട്​ 7.42ന്​ ​ചു​വ​ന്ന​ഗ്ര​ഹ​ത്തി​ലേ​ക്ക്​ യു.​എ.​ഇ​യു​ടെ 'ഹോ​പ്​'​പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ജ്യം 50ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വ​ർ​ഷ​ത്തി​ൽ സ്വ​പ്​​ന​തു​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​ക്കൊ​പ്പം പ്രാ​ർ​ഥ​ന​യി​ലാ​ണ്​ ഇ​മാ​റാ​ത്തി ജ​ന​ത​യും അ​റ​ബ്​ ലോ​ക​വും. അ​റേ​ബ്യ​ൻ രാ​ജ്യ​ത്തു​നി​ന്നു​ള്ള ആ​ദ്യ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​ണ്​ ഹോ​പ്.


ഹോ​പ്പി​ന്​ ആ​ശം​സ​ക​ളു​മാ​യി വി​ള​ക്ക​ണി​ഞ്ഞ ഖ​സ​ർ അ​ൽ വ​ത​ൻ പാ​ല​സ്​

ദൗ​ത്യ​ത്തി​ന്​ ആ​ശം​സ​യ​ർ​പ്പി​ച്ച്​ യു.​എ.​ഇ​യി​ലെ വീ​ടു​ക​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും ഓ​ഫി​സു​ക​ളു​മെ​ല്ലാം ചു​വ​പ്പ​ണി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഹോ​പ്പി​െൻറ​ തീം ​ക​ള​റാ​യ ചു​വ​പ്പി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്നു ക​ഴി​ഞ്ഞു രാ​ജ്യം. ബു​ർ​ജ്​ ഖ​ലീ​ഫ, ബു​ർ​ജ്​ അ​ൽ അ​റ​ബ്, ​േഗ്ലാ​ബ​ൽ വി​ല്ലേ​ജ്, ദു​ബൈ ​െ​ഫ്ര​യിം, പൊ​ലീ​സ്​ ഹെ​ഡ്​​ക്വാ​ർ​​ട്ടേ​ഴ്​​സ്, അ​ബൂ​ദ​ബി ഖ​സ​ർ അ​ൽ വ​ത​ൻ പാ​ല​സ്, ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി, യാ​സ്​ ഐ​ല​ൻ​ഡ്​, ശൈ​ഖ്​ സാ​യി​ദ്​ പാ​ലം തു​ട​ങ്ങി​യ​വ​യെ​ല്ലാം ചു​വ​പ്പു​മ​യ​മാ​ണ്.​ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം ഹോ​പ്​ മ​യ​മാ​ണ്.

ഹോ​പ്പി​ന്​ ആ​ശം​സ​യ​ർ​പ്പി​ച്ച്​ ചു​വ​പ്പു നി​റ​മ​ണി​ഞ്ഞ ബു​ർ​ജ്​ അ​ൽ അ​റ​ബ്

ആ​ശം​സ​യു​മാ​യി അ​യ​ൽ​ക്കാ​ർ

അ​റ​ബ്​ ലോ​ക​ത്തി​െൻറ ആ​ദ്യ ചൊ​വ്വാ ദൗ​ത്യ​ത്തി​ന്​ ആ​ശം​സ​ക​ളു​മാ​യി അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ചു​വ​പ്പു​നി​റ​മ​ണി​ഞ്ഞ്​ പി​ന്തു​ണ അ​റി​യി​ച്ചു.

സൗ​ദി റി​യാ​ദി​ലെ ട​ക്​​ഹാ​സു​സി സ്​​ട്രീ​റ്റ്, ബ​ഹ്​​റൈ​ൻ വേ​ൾ​ഡ്​ ട്രേ​ഡ്​ സെൻറ​ർ, കു​വൈ​ത്ത്​ ട​വ​ർ, ഈ​ജി​പ്​​തി​ലെ കെ​യ്​​റോ ട​വ​ർ, ജോ​ർ​ഡ​നി​ലെ റോ​മ​ൻ തി​യ​റ്റ​ർ, ബ​ഗ്​​ദാ​ദി​ലെ ഇ​റാ​ഖ്​ മ്യൂ​സി​യം, ബ​ഗ്​​​ദാ​ദ്​ ബാ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചു​വ​ന്നു​തു​ടു​ത്തി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്​​ട്ര​നേ​താ​ക്ക​ളും ആ​ശം​സ​യ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHope Prob
Next Story