വേനലിന് വിട: ശരത്കാലത്തിന് സ്വാഗതം
text_fieldsദുബൈ സിലിക്കൺ ഒയാസീസിൽ തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട മൂടൽ മഞ്ഞ്
ദുബൈ: തിളച്ചുമറിഞ്ഞ പൊരിവെയിൽ കാലത്തിന് തൽക്കാലം വിട. ഇനി മൂടൽമഞ്ഞിെൻറയും തണുപ്പിെൻറയും ദിനങ്ങൾ. ജ്യോതിശാസ്ത്ര പ്രകാരം ഗൾഫ് രാജ്യങ്ങളിലെ വേനൽക്കാലം ഇന്നലെ അവസാനിച്ചു.ഇന്നുമുതൽ അന്തരീക്ഷം ശരത്കാലത്തിലേക്ക് പ്രവേശിക്കും. ഇതോടെ ഗൾഫ് നാടുകളിലെ ചുട്ടുപൊള്ളുന്ന വെയിലിൽനിന്ന് ഏറക്കുറെ ആശ്വാസം ഉണ്ടാകുമെന്നാണ് കരുതുന്നത്. ബുധനാഴ്ച മുതൽ സൂര്യൻ ദക്ഷിണ ഗോളാർധത്തിലേക്ക് നീങ്ങുന്നതിനാൽ പകലിെൻറ ദൈർഘ്യം കുറഞ്ഞു തുടങ്ങും. രാത്രികൾക്ക് നീളമേറും. ഇന്ന് വൈകുന്നേരം 5.31 മുതൽ ഗൾഫ് ശരത്കാലത്തെ വരവേറ്റുതുടങ്ങുമെന്ന് അറബ് യൂനിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ഇബ്രാഹിം അൽ ജർവാൻ ട്വീറ്ററിൽ അറിയിച്ചു. ഞായറാഴ്ച മുതൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ശക്തമായിട്ടുണ്ട്. ശരത്കാലം ഔദ്യോഗികമായി ഇന്ന് തുടങ്ങുമെങ്കിലും ഉടൻ ചൂട് ഗണ്യമായി കുറയില്ല. എങ്കിലും ചൂടിെൻറ കാഠിന്യം കുറയും. ഡിസംബർ, ജനുവരി മാസങ്ങളാകുേമ്പാഴേക്ക് ചൂടിൽ നിന്ന് പൂർണമായും മാറി തണുപ്പിനെ ഏറ്റുവാങ്ങും.
ആശ്വാസകാലം
ചൂട് കുറയുന്നത് പൊരിവെയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഏറെ ആശ്വാസമാകുന്നത്. ചൂടിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമ സമയം കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു.ബൈക്കുകളിൽ പോകുന്ന ഡെലിവറി ബോയ്സിനും പുറത്തിറങ്ങി ജോലിചെയ്യുന്ന എല്ലാവർക്കും ആശ്വാസദിനങ്ങളാണ് വരാനിരിക്കുന്നത്.
യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പെങ്കടുക്കുന്ന താരങ്ങൾക്കും ഇത് ഗുണംചെയ്യും. വിവിധ രാജ്യങ്ങളിലെ താരങ്ങൾ ടൂർണെമൻറിൽ പങ്കെടുക്കുന്നുണ്ട്.ജീവിതത്തിലെഏറ്റവും വലിയ ചൂടാണ് താൻ അനുഭവിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ബാംഗ്ലൂർ താരം എ.ബി ഡിവില്ലിേയഴ്സ് പറഞ്ഞിരുന്നു.
ഇതിനു മുമ്പ് ചെന്നൈയിൽ കളിച്ചപ്പോഴാണ് താൻ ഏറ്റവും വലിയ ചൂടറിഞ്ഞതെന്നായിരുന്നു താരത്തിെൻറ അഭിപ്രായം. എതിർതാരങ്ങളേക്കാൾ വെല്ലുവിളി ചൂടാണെന്നായിരുന്നു ന്യൂസിലൻഡിൽ നിന്നുള്ള ഡെൽഹി താരം ട്രെൻറ് ബോൾട്ടിെൻറ മറുപടി. തെൻറ നാട്ടിലെ ചൂട് ഏഴ് ഡിഗ്രിയാണെന്നും യു.എ.ഇയിലെ കാലാവസ്ഥയുമായി ഒത്തുപോകാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ചൂടിനെ പേടിച്ച് ഇൗ മാസം െഎ.പി.എല്ലിലെ ഉച്ച മത്സരങ്ങളെല്ലാം ഒഴിവാക്കിയിരുന്നു.അടുത്തമാസം മൂന്ന് മുതലാണ് ഉച്ച മത്സരം തുടങ്ങുന്നത്. ആ സമയമാകുേമ്പാൾ ചൂടിെൻറ കാഠിന്യം ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്.പത്ത് മത്സരം മാത്രമാണ് ഉച്ചക്ക് രണ്ട് മണിക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചൂടത്തെ കളിക്കായി താരങ്ങൾ വെയിലത്ത് പരിശീലനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

