‘കടലമ്മ കള്ളി മുതല്‍ ഫിഷ് രാജ വരെ’: കൊതിയൂറും സുഗന്ധവുമായി ദംദം ബിരിയാണി
text_fieldsഷാര്‍ജ: യു.എ.ഇയുടെ സാംസ്ക്കാരിക തലസ്ഥാനത്ത് അരങ്ങുണര്‍ന്ന ഗള്‍ഫ് മാധ്യമം കമോണ്‍ കേരള വേദിയില്‍ ദംദം ബിരിയാണി സെമി ഫൈനല്‍ മല്‍സരത്തിന് സ്വാദേറും തുടക്കം. പ്രചാരത്തിലുള്ള തലശ്ശേരി, കോഴിക്കോടന്‍, മാഞ്ഞാലി, മലബാര്‍ തുടങ്ങിയ ബിരിയാണികള്‍ക്ക് പുറമെ പ്രത്യേക രുചികൂട്ടുകളിലുള്ള ബിരിയാണികള്‍ ഒരുക്കിയാണ് കമോണ്‍ കേരള ദംദം ബിരിയാണി കോണ്ടസ്റ്റില് യു.എ.ഇയിലുള്ള കുടുംബിനികളുള്പ്പെടെയുള്ളവര് പങ്കെടുക്കുന്നത്.
2000ഓളം പേര് പങ്കാളികളായ വീഡിയോ എന്‍ട്രികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 പേരാണ് ഏഴാമത് കമോണ്‍ കേരള വേദിയില്‍ സെമി ഫൈനല്‍ മല്‍സരത്തില്‍ മാറ്റുരക്കുന്നത്. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 30 പേരാണ് ഞായറാഴ്ച്ച നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.
വഞ്ചിക്കൂട്ട്, കടല്‍കൂട്ട്, കടലമ്മ കള്ളി, ഫിഷ് രാജ, കല്ലുമ്മക്കായ് മാങ്കോ, ഉമ്മാസ് സ്പെഷ്യല്‍, കല്യാണം, ബര്‍ദമാന്‍ റോസ് ഹെല്‍ത്തി, സീഫുഡ് മാജിക്, നവാബി സഫ്റാനി ഹാരി ബഹര്‍ തുടങ്ങി കൗതുകമുളവാക്കുന്ന പേരുകളില്‍ 50 മല്‍സരാര്‍ഥികളാണ് വെള്ളിയാഴ്ച്ച ദംദം ബിരിയാണി മല്‍സരത്തില്‍ പങ്കെടുത്തത്. വെള്ളി, ശനി ദിവസങ്ങളില്‍ പങ്കെടുക്കുന്ന മല്സരാര്ഥികളില് നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 30 പേര് ഞായറാഴ്ച്ച നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുക്കും.
ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഫൈനല്‍ മല്‍സരം കമോണ്‍ കേരളക്ക് ശേഷമായിരിക്കും നടക്കുക. ഷെഫുമാരായ റോയ് പോത്തന്, ബീഗം ഷാഹിന, ഫസീല എന്നിവരടങ്ങിയ വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മല്‍സരത്തില്‍ പങ്കെടുത്തവരുടെ കഠിനപരിശ്രമം പ്രശംസയര്‍ഹിക്കുന്നതാണെന്ന് വിധികര്‍ത്താവ് റോയ് പോത്തന് അഭിപ്രായപ്പെട്ടു. ഒന്നിനൊന്ന് ഗുണമേന്മയിലും സ്വാദിഷ്ടവുമായാണ്് മല്സരാര്ഥികള് ബിരിയാണി ഒരുക്കിയിട്ടുള്ളത്. ഇവരില്‍ നിന്ന് ജേതാക്കളെ തെരഞ്ഞെടുക്കുകയെന്നത് വെല്ലുവിളിയാണെന്ന റോയ് പറഞ്ഞു.
ശനിയാഴ്ച്ച വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെ നടക്കുന്ന ദംദം ബിരിയാണി കോണ്ടസ്റ്റ് സെമിഫൈനലില്‍ 50 പേര് പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന സെമി ഫൈനലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 30 പേര് പങ്കെടുന്ന ഫൈനല്‍ മല്‍സരം ഞായറാഴ്ച്ച വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെ നടക്കും. വിശിഷ്ടാതിഥിയായ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍െറ സാന്നിധ്യത്തില്‍ നാളെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. കമോണ്‍ കേരളക്ക് ശേഷം നടക്കുന്ന മല്‍സരത്തിലെ ജേതാക്കളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000 ദിര്‍ഹം, 15,000 ദിര്‍ഹം, 8,000 ദിര്‍ഹം എന്നിങ്ങനെ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

