‘സൗഹൃദം’ യു.എ.ഇ വാർഷിക സംഗമം
text_fields‘സൗഹൃദം’ യു.എ.ഇയുടെ വാർഷിക സംഗമത്തിൽ ഒരുമിച്ച് കൂടിയവർ
ദുബൈ: കാരശ്ശേരി കറുത്തപറമ്പ് കൂട്ടായ്മയായ ‘സൗഹൃദം’ യു.എ.ഇയുടെ വാർഷിക സംഗമം ‘ഒത്തിരിപ്പ് 2025’ ദുബൈ മുശ്രിഫ് പാർക്കിൽ നടന്നു. മുസ്തഫ ഒറുവിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി നിസാർ ചാലിൽ ഉദ്ഘാടനം ചെയ്തു. ഇ.കെ ശരീഫ്, ടി.പി. അബ്ബാസ്, സലാം കളത്തിങ്ങൽ, സുൽഫിക്കർ നൂറോട്ട്, അബു മേലെ പുറായി, സൈനു ചോണാട് എന്നിവർ സംസാരിച്ചു. തുടർന്ന് വി.പി. ഷബീർ, കുഞ്ഞബ്ദുല്ല വടകര എന്നിവരുടെ നേതൃത്വത്തിലുള്ള ഇശൽ വിരുന്ന്, സൗഹൃദ ഫുട്ബാൾ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.
വിവിധ പരിപാടികൾക്ക് റിയാസ് കെട്ടിൽ, വി.പി. ഷമീർ, കെ. ഹർഷാദ്, പി.പി. ഹാഷിം, ജാഫർ കളത്തിങ്കൽ, കെ.കെ. ശാഫി, കെ.പി. ഹാഷിം, കെ. ജാബിർ, കെ.പി. മുർഷിദ്, ഹാസിൽ നൂറോട്ട്, പി.കെ. സഹീർ, കെ.പി. അംജാസ്, മുഹമ്മദ് ബാവുട്ടി, ഫിർഷാദ്, ബദറുൽ കമാൽ, പി.സി. ജുനൈദ്, കെ.പി. സമദ്, നിഷാദ് വൈശ്യം പുറം, സൈഫുദ്ദീൻ, ബാസിത്ത് ഓടത്തെരുവ്, കെ.കെ. സാലിം, ഇല്യാസ് കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഉസ്മാൻ മാറാടി സ്വാഗതവും അൻഷാദ് ശാന്തിനഗർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

