ഓർമകൾ പങ്കുവെച്ച് സൗഹൃദവേദി ഇഫ്താർ
text_fieldsസൗഹൃദവേദി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ നടൻ ശങ്കറിനും മറ്റ് അതിഥികൾക്കുമൊപ്പം
ദുബൈ: സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ഒരേ വേദിയിലെത്തിയ സൗഹൃദവേദി ഇഫ്താർ ശ്രദ്ധേയമായി. മലയാളി ഒരുമയുടെ പൂർവകാലം തിരിച്ചുപിടിക്കണമെന്നും മയക്കുമരുന്നിനെതിരെ ജാഗ്രത ശക്തമാക്കണമെന്നും ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ ഒരുക്കിയ സംഗമത്തിനെത്തിയവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംസാരിച്ച സിനിമ നടൻ ശങ്കർ കുട്ടിക്കാലത്തെ ചെന്നൈ ജീവിതത്തിലെ റമദാൻ ഓർമകൾ സദസ്സുമായി പങ്കുവെച്ചു.
വിയോജിപ്പുകൾക്കിടയിലും സൗഹാർദം നിലനിർത്തുന്ന കാര്യത്തിൽ പ്രവാസികൾ മാതൃകയാണെന്ന് യോഗത്തിൽ സംസാരിച്ച ശിശുരോഗ വിദഗ്ധ ഡോ. സൗമ്യ സരിൻ പറഞ്ഞു.
ചടങ്ങിൽ അഡ്വ. മുഹമ്മദ് അസ്ലം റമദാൻ സന്ദേശം നൽകി.
നജീബ് കാന്തപുരം എം.എൽ.എ, സി.കെ. മജീദ്, അഡ്വ. സിറാജുദ്ദീൻ, അമീർ അഹമ്മദ് മണപ്പാട്ട്, ഡോ. മുഹമ്മദ് കാസിം, വി.എ. ഹസൻ, ഒ.വി മുസ്തഫ, ജെയിംസ് മാത്യു, ഡോ. സണ്ണി കുര്യൻ, ജോൺ മത്തായി, പോൾ ടി. ജോസഫ്, പുഷ്പൻ, ഡോ. മുഹമ്മദ് ഇഖ്ബാൽ, ജിൽസൺ മാന്വൽ, ചാക്കോ ഊളക്കാടൻ, ഭാസ്കർ രാജ്, സന്തോഷ്കുമാർ കേട്ടത്ത് തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മുൻസീർ ചടങ്ങ് നിയന്ത്രിച്ചു. ഡോ. ടി അഹമ്മദ് ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

