സാന്ത്വനം പകർന്ന് ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂർ
text_fieldsഷാർജ: മഹാമാരിയിൽ താളം തെറ്റിയ ജീവിതത്തെ ചേർത്തുപിടിച്ചുകൊണ്ട് ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂർ വീടുകളിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. രക്ഷാധികാരി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ദീഖ് കഴിവേലി, വൈസ് പ്രസിഡൻറുമാരായ കബീർ ചരുവിള, തിലകൻ, ട്രഷറർ മനോജ് മനാമ, പ്രോഗ്രാം കൺവീനർ നൗഷാദ് പുന്നവിള എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡൻറ് നിസാർ അബ്ദുൽ അസീസ്, ജോയൻറ് സെക്രട്ടറിമാരായ സിദ്ദീഖ് അലിയാർ, ഷിഹാ രാജ്, ജോയൻറ് ട്രഷറർ അനന്തു, സ്പോൺസർഷിപ് കൺവീനർ റെജിസലാം, ഐ.ടി കൺവീനർ ആസിഫ് അലി സിദ്ദീഖ്, പബ്ലിസിറ്റി കൺവീനർ യൂസഫ് ഖാലിദ്, അൻവർ, നൗഷാദ്, അനസ് കാടാച്ചേരി, അനസ് വാഹിദ് എന്നിവർ നേതൃത്വം നൽകി.കൂട്ടായ്മയിലെ അംഗങ്ങൾക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാൻ ‘സാന്ത്വനം 2020’എന്ന പേരിൽ പ്രത്യേക വിങ് രൂപവത്കരിച്ച് ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
