ഫ്രണ്ട്സ് ഓഫ് യോഗ ഓണാഘോഷം
text_fieldsദുബൈ: ഫ്രണ്ട്സ് ഓഫ് യോഗ ദേര ഈവനിങ് ബ്രാഞ്ച് ഓണാഘോഷവും പതിനെട്ടാമത് വാർഷികാഘോഷവും സംഘടിപ്പിച്ചു. മാർക്കോപോളോ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസാക് ജോൺ പട്ടാണിപ്പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ജെസി ബിനു സ്വാഗതം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് യോഗയുടെ സീനിയർ ഇൻസ്ട്രക്ടർ രജീഷ് കുമാർ തഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.കെ ഫിലിപ്പ് കുട്ടി, പവിത്രൻ ബാലൻ എന്നിവർ ആശംസയേകി. ഫ്രണ്ട്സ് ഓഫ് യോഗ അംഗങ്ങളുടെ പങ്കാളിത്തത്തോടെ സംഗീതം, നൃത്തം, വിനോദ മത്സരങ്ങൾ എന്നിവയും നടന്നു. ചൈന, ഫിലിപ്പീൻസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ അംഗങ്ങൾ അവതരിപ്പിച്ച കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളായ ഒപ്പനയും തിരുവാതിരകളിയും ശ്രദ്ധേയമായി.
ഫ്രണ്ട്സ് ഓഫ് യോഗ സ്ഥാപകൻ ഗുരുജി മാധവൻ സംഘാടകരെയും അധ്യാപകരെയും ആദരിച്ചു. ഗുരു ശശികുമാർ പ്രത്യേകാതിഥി ആയിരുന്നു. യോഗ പരിശീലകരായ കുമാർ ലക്ഷ്മണൻ, അമീറ, ചന്ദ്രൻ, ജലീൽ, കാർത്തിക്, സിദ്ധാർഥ്, അഷറഫ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

