ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ ഇഫ്താർ സംഗമവും വാർഷികവും
text_fieldsഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ സംഘടിപ്പിച്ച സംഗമം
ദുബൈ: ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ ഇഫ്താർ സംഗമവും വാർഷികവും സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ. നജുമുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി സിദ്ദീഖ് കുഴിവേലിൽ ഇഫ്താർ സന്ദേശം നൽകി. നോമ്പുതുറക്ക് ശേഷം ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ഷംല ആസിഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക വനിതദിനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ ഹാഷിബ അജ്മൽ ‘വനിത ശാക്തീകരണം’ വിഷയം അവതരിപ്പിച്ചു. ട്രഷറർ അനസ് കാടച്ചേരി, രക്ഷാധികാരി കബീർ ചരുവിള, വൈസ് പ്രസിഡന്റുമാരായ തിലകൻ, മനോജ് മനാമ, ആസിഫ് മിർസ, ജോ. സെക്രട്ടറി ബീമാ മനോജ്, ഓഡിറ്റർ അജ്മൽ, ശിഹാ രാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. നജുമുദീൻ (പ്രസി), ഷംല ആസിഫ് (ജന. സെക്ര), അനസ് കാടാച്ചേരി (ട്രഷ), തിലകൻ, മനോജ് മനാമ (വൈ. പ്രസി), പുഷ്പലാൽ, താഹ ആര്ട്ട് ലാൻഡ് (ജോ. സെക്ര), ആസിഫ് മിർസ (ജോ. ട്രഷ), കബീർ ചരുവിള, സിദ്ദീഖ് കുഴിവേലിൽ (രക്ഷാധികാരികൾ), സജീർ അബ്ദുൽ റഹീം (സാന്ത്വനം ജീവകാരുണ്യ വിഭാഗം കോഓഡിനേറ്റർ), അജ്മൽ (ഓഡിറ്റർ) എന്നിവരെയും ഡെറിക് വില്യം, ഹാഷിബ, ശിഹാ രാജ്, ബീമാ മനോജ്, ലിൻസി ഡെറിക്, സായിദ് മനോജ്, സിദ്ദീഖ് അലിയാർ, ശ്രീദേവി തിലകൻ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഇഫ്താറിന് ഡെറിക് വില്യം, ശോഭിത ടീച്ചർ, ലിൻസി ഡെറിക്, ആർഷ, ഷീനു, ശഹ്ന ശിഹാ, ഹാഷിബ അജ്മൽ എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് തിലകൻ സ്വാഗതവും മനോജ് മനാമ നന്ദിയും പറഞ്ഞു.

