ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂർ യു.എ.ഇ ദേശീയ ദിനാഘോഷം
text_fieldsഫ്രൻഡ്സ് ഓഫ് ഉമയനല്ലൂർ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
അജ്മാൻ: കേരളത്തിെൻറ പുരോഗതിയിൽ യു.എ.ഇയുടെ പങ്ക് നിർണായകമാണെന്ന് ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂർ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷ സെമിനാറിൽ പങ്കെടുത്ത് എഴുത്തുകാരനും അധ്യാപകനുമായ രഘുനന്ദനൻ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് അഡ്വ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആസിഫ് മിർസ, റമീസ് അലി നജ്മുദ്ദീൻ, ഷംല ആസിഫ്, മനോജ് മനാമ എന്നിവർ സംസാരിച്ചു. ആലിയ ആസിഫ് പരമ്പരാഗത യു.എ.ഇ നൃത്തം അവതരിപ്പിച്ചു. തിലകൻ, സിദ്ദീഖ് അലിയാർ, ഉണ്ണികൃഷ്ണൻ, പുഷ്പലാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിത സെൽ കൺവീനർ ഷംല ആസിഫ് സ്വാഗതവും ട്രഷറർ മനോജ് മനാമ നന്ദിയും പറഞ്ഞു.

