ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂര്‍ ഓണാഘോഷം
text_fieldsഅജ്മാനില്‍ ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂര്‍ ഓണാഘോഷം ഉമ്മുല്‍ഖുവൈന്‍ അസോ. പ്രസി. സജ്ജാദ് നാട്ടിക ഉദ്ഘാടനം ചെയ്യുന്നു
അജ്മാന്: ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂരിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോ. പ്രസിഡന്റ് സജ്ജാദ് നാട്ടിക ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. നജ്മുദ്ദീന് അധ്യക്ഷത വഹിച്ചു. മികച്ച സംരംഭകനുള്ള പുരസ്കാരം മനോജിന് സമ്മാനിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ബിസിനസ് സംരംഭകരെയും സംഘടന പ്രവര്‍ത്തന രംഗത്തുള്ള കുടുംബങ്ങളെയും ആദരിച്ചു. ചെണ്ടമേളം, താലപ്പൊലി, ഓണസദ്യ, തുടങ്ങിയവ നടന്നു. ഉണ്ണികൃഷ്ണന്, സിദ്ദീഖ് കുഴിവേലില്‍, താഹ ആര്ട്ട്ലാൻഡ്, സിദ്ദീഖ് അലിയാര്, ആസിഫ് മിര്‍സ, അന്‍സര്‍, ആസിഫ് അലി സിദ്ദീഖ്, പുഷ്പലാല്‍, സജീര്‍, നൗഷാദ്, സലിം നേതൃത്വം നല്കി. ജന. സെക്രട്ടറി ഷംല സ്വാഗതവും ട്രഷറര്‍ കബീര്‍ ചരുവിള നന്ദിയും പറഞ്ഞു.

