ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂർ വാർഷികവും കുടുംബ സംഗമവും
text_fieldsഫ്രൻഡ്സ് ഓഫ് ഉമയനല്ലൂരിന്റെ പായസ മത്സരം
അജ്മാൻ: ഫ്രൻഡ്സ് ഓഫ് ഉമയനല്ലൂർ വാർഷികവും കുടുംബ സംഗമവും അഡ്വ. നജുമുദ്ദീൻ ഉദ്ഘാടനം ചെയ്തു. നോർക്ക ഹെൽപ് ഡെസ്ക് സി.ഇ.ഒ സബീന അൻവർ ‘പ്രവാസികളും നോർക്ക പദ്ധതികളും’ വിഷയത്തിൽ പ്രഭാഷണം നടത്തി.
വനിത വിഭാഗം പായസ മത്സരം സംഘടിപ്പിച്ചു. ഷീന നജുമുദ്ദീൻ, ശ്രീദേവി തിലകൻ, ഷംല ആസിഫ്, നെജ സിദ്ദീഖ്, ഫെബിൻ അമീൻ, ബീമ മനോജ്, റീജ നൗഷാദ്, കല രാജ്, സിനിക ലാൽ, ഷഹ്ന രാജ്, സജീന അൻവർ, പാചക വിദഗ്ധൻ മനോജ് മനാമ എന്നിവർ പങ്കെടുത്തു. വനിതകളുടെയും കുട്ടികളുടെയും കലാ കായിക പരിപാടികളും നടന്നു.
പുതിയ ഭാരവാഹികളായി അഡ്വ. നജുമുദ്ദീൻ (പ്രസി), തിലകൻ (ജന. സെക്ര), കബീർ ചരുവിള (ട്രഷ), സിദ്ദീഖ് കുഴിവേലിൽ, മനോജ് മനാമ, സിദ്ദീഖ് അലിയാർ (വൈസ് പ്രസിഡന്റ്), ഷംല ആസിഫ്, അൻസർ കുഴിവേലിൽ, അനന്തു പ്രകാശ് (ജോ. സെക്ര), ആസിഫ് അലി സിദ്ദീഖ് (ജോ. ട്രഷ), ഉണ്ണികൃഷ്ണൻ, നിസാർ അബ്ദുൽ അസീസ് (രക്ഷാധികാരികൾ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ നോർക്ക ഹെൽപ് ഡെസ്ക് സി.ഇ.ഒ സബീന അൻവർ, കൊല്ലം ജില്ല പ്രവാസി സമാജം സെക്രട്ടറി നസീർ അബ്ദുൽ ഖലാം, മുൻ ട്രഷറർ റഹിം വിളയിൽ എന്നിവർ സംസാരിച്ചു. ഷംല ആസിഫ് സ്വാഗതവും കബീർ ചരുവിള നന്ദിയും പറഞ്ഞു.

