ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
text_fieldsഅജ്മാൻ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻകാല പ്രവർത്തകരുടെ യു.എ.ഇയിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 19ാം വാർഷിക സമ്മേളനം പ്രസിഡന്റ് അജയ് സ്റ്റീഫന്റെ അധ്യക്ഷതയിൽ അജ്മാനിൽ നടന്നു.
പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് ‘സയൻസ് ഇൻ ഇന്ത്യ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോഓഡിനേറ്റർ ഷീന സുനിൽ വാർഷിക റിപ്പോർട്ടും ട്രഷറർ ദേവരാജൻ കണക്കും അവതരിപ്പിച്ചു. അരുൺ പരവൂർ സ്വാഗതവും ജിബിൻ നന്ദിയും പറഞ്ഞു. എഴുത്തുകാരി ഇന്ദിര ബാലൻ, ദുബൈ ഓർമ പ്രസിഡന്റ് ഷിജു ബഷീർ, മാസ് ഷാർജ മുൻ പ്രസിഡന്റ് അമീർ കല്ലുംപുറം, യുവകലാസാഹിതി യു.എ.ഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ എന്നിവർ ആശംസ നേർന്നു. പുതിയ ഭാരവാഹികൾ: അജയ് സ്റ്റീഫൻ (പ്രസിഡന്റ്), സുനിൽ ഇ.പി( വൈസ് പ്രസിഡന്റ്), ഷീന സുനിൽ (സെക്രട്ടറി), ജിബിൻ ജോസ് (ജോയന്റ് സെക്രട്ടറി), അനിൽ (ട്രഷറർ).
