Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനബീലിന്‍റെ വിയോഗത്തിൽ...

നബീലിന്‍റെ വിയോഗത്തിൽ ദുഃഖാർത്തരായി സുഹൃത്തുക്കൾ

text_fields
bookmark_border
നബീലിന്‍റെ വിയോഗത്തിൽ ദുഃഖാർത്തരായി സുഹൃത്തുക്കൾ
cancel
camera_alt

നബീൽ

അജ്​മാൻ: യു.കെയിലെ സതാംപ്​ടണിൽ പക്ഷാഘാതത്തെ തുടർന്ന്​ നിര്യാതനായ മോങ്ങം സ്വദേശി നബീലിന്‍റെ (37) വിയോഗത്തിൽ ദുഃഖാർത്തരായി അജ്​മാനിലെ സുഹൃത്തുക്കൾ. യു.കെയിലേക്ക്​ പോകുംമുമ്പ്​ അജ്​മാനിൽ പ്രവാസിയായിരുന്നു നബീൽ. എല്ലാവരുമായും എളുപ്പം സൗഹൃദം സ്ഥാപിക്കുന്ന നബീൽ കെ.എം.സി.സി പ്രവർത്തനത്തിൽ ഉൾപ്പെടെ സജീവമായിരുന്നു. കുറഞ്ഞ കാലയളവിലും അജ്​മാനിൽ സാമൂഹിക, സാംസ്​കാരിക, ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നബീലിന്‍റെ ഓർമകളിൽ വിങ്ങുകയാണ്​ കൂട്ടുകാർ. സെറിബ്രൽ വാസ്കുലിറ്റിസിനെ തുടർന്നുണ്ടായ പക്ഷാഘാതം കാരണം ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ്​ മരണം. അജ്​മാനിൽനിന്ന്​ അഞ്ചുവർഷം മുമ്പാണ്​ സതാംപ്​ടണിലെത്തിയത്​. ഐ.ടി മേഖലയിലായിരുന്നു ജോലി. സാധാരണ കുടുംബത്തിൽനിന്ന്​ സ്വപ്രയത്നത്താൽ ഉയരങ്ങൾ താണ്ടിയ നബീലിന്‍റെ ജീവിതം ഏറെ പേർക്ക്​ പ്രചോദനം പകർന്നിരുന്നുവെന്ന്​ ഉറ്റ സുഹൃത്ത്​ ജാഫർ കാരി പറഞ്ഞു.

മോങ്ങം ചേനാട്ടുകുഴിയിൽ മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകനാണ് നബീൽ​. ഭാര്യ: റംഷീന​. മക്കൾ: റെഹാൻ, റെയ്​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Friends mourn Nabeel's death
Next Story