Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപങ്കുവെപ്പി​െൻറ...

പങ്കുവെപ്പി​െൻറ കുളിരുമായി ഷെയറിങ്​​  ഫ്രിഡ്​ജുകൾ ഇൗ റമദാനിലും

text_fields
bookmark_border
പങ്കുവെപ്പി​െൻറ കുളിരുമായി ഷെയറിങ്​​  ഫ്രിഡ്​ജുകൾ ഇൗ റമദാനിലും
cancel

ദുബൈ: കത്തിക്കാളുന്ന വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും  വരുമാനമാർഗമില്ലാത്തവർക്കും റമദാനിൽ ഭക്ഷണവും പാനീയങ്ങളുമുറപ്പാക്കാൻ ഷെയറിങ്​ ഫ്രിഡ്​ജ്​ കൂട്ടായ്​മ  ഒരുക്കങ്ങൾ തുടങ്ങി. ഫ്രിഡ്​ജുകളിൽ പഴം^പച്ചക്കറി വർഗങ്ങൾ, ജ്യൂസുകൾ, പാനീയങ്ങൾ, ലബൻ എന്നിവ നിറച്ച്​ വില്ലകൾക്കും ഒഫീസുകൾക്കും നിർമാണ സ്​ഥലങ്ങൾക്കരികിലും സൂക്ഷിക്കുകയാണ്​ രീതി.

ആവശ്യക്കാർക്ക്​ അനുവാദമേതും ചോദിക്കാതെ വേണ്ട ഭക്ഷണം തെരഞ്ഞെടുക്കാം. ഏതാനും വർഷമായി  ഹോളണ്ടിൽ നിന്നുള്ള  ഫിഖ്​റ യെൽ നടത്തി വന്നിരുന്ന ഉദ്യമം ക​ഴിഞ്ഞ റമദാനിലാണ്​  സാമൂഹിക കൂട്ടായ്​മയായി വളർന്നു വന്നത്​. ദുബൈയിൽ താമസിക്കുന്ന ആസ്​ട്രേലിയൻ പ്രവാസി സുമയ്യാ സയ്യദ്​ ആണ്​ സമാന മനസ്​കരെ ഒരുമിപ്പിച്ചു ചേർത്തത്​.  ഫേസ്​ബുക്കിൽ ആരംഭിച്ച ഗ്രൂപ്പിലൂടെ കൂടുതൽ പേരിലേക്ക്​ സന്ദേശമെത്തിയതോടെ 150 ഫ്രിഡ്​ജുകളാണ്​ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ആവ​ശ്യക്കാർക്കുള്ള ഭക്ഷണം കരുതിവെച്ച്​ ഒരുക്കിയത്​. ​www.facebook.com/groups/uaefridges എന്ന ഫേസ്​ബുക്ക്​ ഗ്രൂപ്പിൽ   ഫ്രിഡ്​ജ്​ സ്​ഥാപിച്ച സ്​​ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചേർത്തതോടെ ഒാരോ പ്രദേശത്തും സ്​ഥാപിച്ച ​ഫ്രിഡ്​ജുകളിൽ ഭക്ഷണ^പാനീയങ്ങളെത്തിക്കാൻ സമൂഹത്തി​​​െൻറ പല തുറയിലുള്ളവർ മത്സരിച്ചു. 

നൽകുന്നവരോ എടുക്കുന്നവരോ മതമോ ജാതിയോ ദേശമോ നിറമോ ഗൗനിച്ചില്ല.  വിശപ്പു മാറ്റലോ ഭക്ഷണം നൽകലോ മാത്രമല്ല കരുതലി​​​െൻറയും പങ്കുവെപ്പി​​​െൻറയും ഇസ്​ലാമിക പാഠങ്ങൾ പ്രയോഗത്തിൽ വരുത്താനും റമദാ​​​െൻറ ആനന്ദം ഹൃദയത്തിൽ നിറക്കാനും വരും തലമുറക്ക്​ ഇൗ സന്ദേശം കൈമാറാനും ഷെയറിങ്​ ​ഫ്രിഡ്​ജ്​ കൂട്ടായ്​മ വഴി സാധ്യമായെന്ന്​ സുമയ്യ സയ്യദ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. വ്യത്യസ്​ത ഭാഷയും സംസ്​കാരവും പുലർത്തുന്ന മനുഷ്യർ ദയ, മാനവികത എന്ന വികാരങ്ങളുടെ പേരിൽ ഒരുമിക്കുന്ന ഇൗ സംരംഭത്തിന്​ ഏറ്റവും അനുയോജ്യമായ നാട്​ ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന യു.എ.ഇ ആണ്​. 

ഒാരോ 15 മിനിറ്റിലും ഫ്രിഡ്​ജ്​ നിറക്കേണ്ടത്ര ആവശ്യക്കാർ പലയിടങ്ങളിലുമുണ്ടായിരുന്നു.  തിരക്കു കൂടുതലാണെന്നും ​ഫ്രിഡ്​ജിൽ ഭക്ഷണശേഖരം കുറഞ്ഞുവെന്നും ഫേസ്​ബുക്കിലും വാട്ട്​സ്​ആപ്പിലും സന്ദേശം കണ്ട്​ മനുഷ്യസ്​നേഹികൾ വാഹനം നിറയെ ഭക്ഷണവുമായി എത്തിയ നിരവധി സംഭവവുമുണ്ടായി.   

ദാനവർഷം പ്രമാണിച്ച്​ ഇക്കുറി കൂടുതൽ മികച്ച പ്രതികരണമുണ്ടാകുമെന്നാണ്​ പ്രതീക്ഷ.  റെഡ്​ക്രസൻറ്​^ ഒാപ്പൺ ആംസ്​ യു.എ.ഇ എന്നിവയുടെ മേൽനോട്ടത്തിലാണ്​ പ്രവർത്തനം. 23214 അംഗങ്ങളാണ്​ നിലവിൽ ഗ്രൂപ്പിലുള്ളത്​. ഫിക്​റാ യെൽ, സുമയ്യ സയ്യദ്,  ആൻ മുൽ കേ, ഗെയ്​ലി ഡേസ്​വിഗ്​നെസ്​, നാദിയ സരീഅ്​, അസ്​മാ ലിംനീ, ജനീൻ ബെൻസൂദ, അലിസൻവിക്കെറി, മഗ്​ദ സ്​​​​ക്രിയാബിൻ, സോ ക്ലാപ്പ്, സഫാ റുഇൗസി, നാജിയ മഖ്​സൂത്ത്​ എന്നിവരാണ്​ ഇൗ വർഷത്തെ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുക. 

സ്​​േനഹത്തണുപ്പിൽ പങ്കുചേരാൻ


വീടുകൾക്കു മുന്നിൽ ഫ്രിഡ്​ജ്​ സ്​ഥാപിക്കാൻ ഒരുങ്ങുന്നവർ uaefridges എന്ന ഫേസ്​ബുക്​ ഗ്രൂപ്പിൽ വിവരം നൽകണം.  ​ഫ്രിഡ്​ജ്​ സ്​ഥാപിച്ച സ്​ഥലങ്ങളുടെ പട്ടിക ഗ്രൂപ്പിൽ പോസ്​റ്റു ചെയ്യും. താൽപര്യമുള്ളവർക്ക്​ ഇവിടെ ഭക്ഷണം എത്തിച്ചു നൽകാം. ചൂട്​ ഭക്ഷണ വസ്​തുക്കൾ സ്വീകരിക്കാറില്ല. വൃത്തിയും സുരക്ഷയും പാലിക്കാൻ ശ്രദ്ധിക്കണം.   ഭക്ഷണ വസ്​തുക്കളുടെ ഉപയോഗ കാലാവധി പരിശോധിച്ച മാത്രം നൽകണം.

നിലവിൽ ദുബൈയിലാണ്​ പ്രവർത്തന അനുമതി ലഭിച്ചിരിക്കുന്നത്​. മറ്റ്​ എമിറേറ്റുകളിലെ സഹായ മനസ്​കർക്ക്​ ഇവ സ്​ഥാപിക്കാൻ താൽപര്യമുണ്ടെങ്കിൽ കൂട്ടായ്​മ അംഗങ്ങൾ മാർഗ നിർദേശം നൽകും.  
  
 
  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fridge
News Summary - fridge
Next Story