You are here

പങ്കുവെപ്പിൽ ഇവർ അറിയുന്നു,  ജീവിതത്തി​െൻറ യഥാർഥ രുചി

ദുബൈ: ഇഫ്​താർ^സുഹൂർ മജ്​ലിസുകൾ, രാത്രി മാർക്കറ്റുകൾ, സുബ്​ഹി വരെ നീളുന്ന മേളകൾ, ശീഷാ കഫേകൾ എന്നിങ്ങനെ റമദാനിലെ രാത്രികൾ ആനന്ദകരമാക്കാൻ ഒ​േട്ടറെ മാർഗങ്ങളുണ്ട്​ ദുബൈയിൽ. പക്ഷെ തങ്ങൾക്കു ലഭിച്ച സന്തോഷവും സൗഭാഗ്യവും അവ ലഭിക്കാതെ പോയ സഹജീവികൾക്കു കൂടി കൈമാറുന്നതിൽ റമദാ​​​​െൻറ ആനന്ദം കണ്ടെത്തുകയാണ്​  ഒരു കൂട്ടം ചെറുപ്പക്കാർ. 
തങ്ങളുടെ വാഹനങ്ങളിൽ വെള്ളക്കുപ്പികളും ജ്യൂസും പഴങ്ങളും സംഭരിച്ച്​  ദുബൈയുടെയും അബൂദബിയുടെയും വിവിധ ഭാഗങ്ങളിൽ സ്​ഥാപിച്ചിരിക്കുന്ന ഫുഡ്​ ഷെയറിംഗ്​ ​​ഫ്രിഡ്​ജുകളിൽ  നിറക്കുകയാണ്​ ഇവരുടെ രീതി. തൊഴിലാളികൾക്കും കയ്യിൽ പണമോ ഭക്ഷണത്തിന്​ നിവൃത്തിയോ ഇല്ലാത്തവർക്കും പ്രയോജയനപ്പെടുത്താനാണ്​ ഇൗ ​ഫ്രിഡ്​ജുകൾ.  
യു.എ.ഇയിലെ ഭക്ഷണസ്​നേഹികൾക്ക്​ സുപരിചിതമായ ‘ടേസ്​റ്റി ലൈഫ്​’ ഫേസ്​ബുക്ക്​ കൂട്ടായ്​മയുടെ തുടക്കക്കാരായ ഗ്രിഗറി ജേക്കബ്​, ഹിഷാം അബ്ബാസ്​, മൊയ്​ദീൻ മുസീം, റെഹിൻ ഖാദർ, റിബാസ്​ പി.എം. എന്നിവരാണ്​ പങ്കുവെപ്പിലൂടെ ജീവിതത്തി​​​​െൻറ രുചി നുകരുന്നത്​.  നോമ്പു തുറ കഴിഞ്ഞാലുടൻ സംഘം ​ഫ്രിഡ്​ജ്​ നിറപ്പ്​ യാത്രക്ക്​ തയ്യാറാവും.  ഫേസ്​ബുക്ക്​ വഴി ​പ്രവർത്തനം ഏകോപിപ്പിക്കുന്ന   ​റമദാൻ ഷെയറിംഗ്​ ​ഫ്രിഡ്​ജസ്​ എന്ന ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന മാപ്പ്​ നോക്കിയാണ്​ ഇവർ നീങ്ങുക. സഞ്ചരിക്കുന്ന വഴികളിലെ ഷെയറിംഗ്​ ​​ഫ്രിഡ്​ജുകൾക്കരികിൽ വാഹനം നിർത്തും.  നിറച്ചുവെച്ച ഭക്ഷണമെല്ലാം തീർന്നുപോയതിനാൽ സുഹൂർ​ തേടി വരുന്ന തൊഴിലാളികളെ നിരാശരായി മടക്കേണ്ടി വരുമോ എന്നോർത്ത്​ ​ഫ്രിഡ്​ജ്​ മാനേജർമാർ​ വിഷമിച്ച്​ നിൽക്കു​േമ്പാഴാണ്​ ഇൗ സന്തോഷ വാഹനം അരികിലെത്തുക. ​ഫ്രിഡ്​ജുകൾ നിറച്ച്​, ഭക്ഷണത്തിന്​ വന്നവരോട്​ റമദാൻ കരീം പറഞ്ഞ്​ നന്ദി വാക്കിനു പോലും കാത്തു നിൽക്കാതെ ഇവർ അടുത്ത കേന്ദ്രം തേടി പോകും. തങ്ങളെപ്പോലെ ഭക്ഷണവുമായി എത്തുന്ന പല രാജ്യക്കാരായ സുമനസുകളുമായി സൗഹൃദം പങ്കുവെക്കാനും ഇതിനിടെ സമയം കണ്ടെത്തും.  ഫ്രിഡ്​ജുകളിൽ ഭക്ഷണം തീർന്നെന്നറിയിച്ച്​ ദുബൈയുടെ പല കോണുകളിൽ നിന്ന്​ സന്ദേ​ശമെത്തുന്നതോടെ സംഘം പല വഴിക്കായി തിരിഞ്ഞ്​ സേവനം തുടരും. നഗരത്തി​​​​െൻറ വിദൂര മേഖലകളിലാണ്​ ആവശ്യമെങ്കിൽ അതാതു പ്രദേശങ്ങളിലെ സുഹ​ൃത്തുക്കളുമായി ബന്ധപ്പെട്ട്​ പരിഹാരമുണ്ടാക്കും.​ഏതാനും നേരം കൊണ്ട്​ ഫ്രിഡ്​ജുകളും നൂറുകണക്കിന്​ മനസുകളും നിറയും. എല്ലാവർക്കും ഭക്ഷണം ലഭിച്ചെന്ന്​ ഉറപ്പാക്കി തിരിച്ച്​ വീടുകളിലെത്തു​േമ്പാഴേക്കും സുബ്​ഹി ബാങ്ക്​ വിളിക്കാറായിട്ടുണ്ടാവും. 
കാലിയായ സംഭരണ കേന്ദ്രങ്ങളും ​​​​ഫ്രിഡ്​ജുകളും അറബിക്കഥകളിലെന്ന പോലെ ഞൊടിയിടകൊണ്ട്​ നിറച്ചു പോകുന്ന സംഘത്തി​​​​െൻറ പ്രവർത്തനത്തെ പ്രകീർത്തിച്ച്​ നിരവധി സന്ദേശങ്ങളാണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​.ഭക്ഷണ സാധനങ്ങൾക്കാവശ്യമായ തുക സംഘാംഗങ്ങൾ വിഹിതമിട്ട്​​ സ്വരൂപിക്കാം എന്ന ഉദ്ദേശത്തോടെയാണ്​ ഇവർ ദൗത്യം ആരംഭിച്ചത്​. എന്നാൽ വെള്ളക്കമ്പനികളുൾപ്പെടെ നിരവധി സ്​ഥാപനങ്ങൾ സഹായവുമായി മുന്നോട്ടു വന്നതോടെ ജോലി എളുപ്പമായി. മാർക്കറ്റുകളിലും ഭക്ഷണശാലകളിലും ​​ഫ്രിഡ്​ജിലേക്കുള്ള സാമഗ്രികൾ വാങ്ങാൻ ചെല്ലു​േമ്പാൾ ടേസ്​റ്റി ലൈഫി​​​​െൻറ വിലാസവും  ഗുണം ചെയ്​തു. പരമാവധി വിലക്കിഴിവിൽ ഭക്ഷ്യവസ്​തുക്കൾ വിതരണം ചെയ്​ത്​ വ്യാപാരികളും ഇവർക്ക്​ പിന്തുണ നൽകി. സൂപ്പർ മാർക്കറ്റുകളിലെ പ്രിൻറഡ്​ ​വിലയിൽ മാത്രം സാധനങ്ങൾ വാങ്ങി ശീലിച്ച ​​ഫ്രിഡ്​ജ്​ നടത്തിപ്പുകാർക്ക്​ കുറഞ്ഞ വിലയിൽ ഭക്ഷ്യവസ്​തുക്കൾ ലഭിക്കുന്ന സ്​ഥാപനങ്ങളും മാർക്കറ്റുകളുമായി ബന്ധിപ്പിക്കാനും ഇവർക്കു കഴിയുന്നു. ദുബൈയിൽ നിരവധി റമദാൻ പിന്നി​െട്ടങ്കിലും ഇ​ത്ര മാത്രം സംതൃപ്​തി ലഭിച്ച ഒരു നോമ്പുകാലം ഒാർമയിലില്ലെന്ന്​ മുഖ്യ സംഘാടകരിലൊരാളായ ഹിഷാം അബ്ബാസ്​ പറയുന്നു. 
പണത്തിനും  വിഭവങ്ങൾക്കുമൊപ്പം  മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി അൽപം സമയം കൂടി നീക്കി വെക്കാൻ കഴിയു​േമ്പാഴാണ്​ നമുക്ക്​ ലഭിച്ച സൗഭാഗ്യങ്ങളുടെ വലിപ്പം ബോധ്യമാവുന്നതെന്ന്​ ഇവർ നമ്മെ ഒാർമപ്പെടുത്തുകയും ചെയ്യുന്നു. 
 

COMMENTS