ഷാർജയിലെ പള്ളികളിൽ ജുമുഅ പതിവുപോലെ
text_fieldsഷാർജ: ഷാർജയിലെ പള്ളികളിൽ വെള്ളിയാഴ്ചയിലെ ഖുതുബയും നമസ്കാരവും നിലവിലെ സമയങ്ങളിൽ തന്നെ തുടരുമെന്ന് ഷാർജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് അറിയിച്ചു. ജനുവരി മുതൽ മറ്റു എമിറേറ്റുകളിൽ നമസ്കാരം 1.15ലേക്ക് മാറ്റിയിട്ടുണ്ട്. മറ്റിടങ്ങളിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ പ്രവൃത്തി സമയമായി നിശ്ചയിച്ചതിനാലാണ് ഈ മാറ്റം.
എന്നാൽ ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായിരിക്കുന്നതിനാലാണ് ജുമുഅ സമയത്തിൽ മാറ്റമില്ലാത്തത്.
വെള്ളിയാഴ്ച ജുമുഅ പ്രാർഥന സമയങ്ങളിൽ കോവിഡ് സുരക്ഷ നടപടികളെല്ലാം പാലിക്കാൻ വിശ്വാസികളോട് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

