നല്ല അയല്പക്ക ബന്ധവും സഹവാസ മര്യാദകളുമോതി രണ്ടാം വെള്ളി
text_fieldsഷാര്‍ജ: വെള്ളിയാഴ്ച യു.എ.ഇയിലെ പള്ളികളില്‍ മുഴങ്ങിയത് നല്ല അയല്പക്ക ബന്ധവും സഹവാസ മര്യാദകളും എങ്ങനെയെല്ലാം നഷ്ടമാകുമെന്നും അതിനെ എങ്ങനെ ചിട്ടയോടെ കൊണ്ടുനടക്കാന്‍ പറ്റുമെന്നും അത് ലംഘിച്ചാലുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള പ്രസംഗമായിരുന്നു.
നല്ല സഹവാസവും അയല്‍വാസിയെ ബഹുമാനിക്കലും അത്യുന്നതമായ മാനവിക ഗുണവും ഉദാത്തമായ സ്വഭാവ വിശേഷണവും തനതായ അറബ് പാരമ്പര്യവുമാണെന്ന് റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച ഇമാമുമാർ ഒാർമപ്പെടുത്തി. അയല്‍വാസിയുമായി സ്നേഹ പൂര്‍ണവും സമാധാനപരവുമായ ബന്ധം നിലനിറുത്തുക എന്നത് ഈ നല്ല സഹവാസത്തിന്െറ ഭാഗമാണ്. അയല്‍ക്കാരന്‍െറ അവകാശങ്ങള്‍ സംരക്ഷിക്കലും കറാറുകളും ഉടമ്പടികളും പൂര്‍ത്തീകരിക്കലും അയല്‍ക്കാരന്‍െറ അതൃപ്തികള്‍ പരിഗണിക്കലും ആ നല്ല അയല്‍പക്കത്തിന്‍െറ രൂപഭേദമാണ്.
അങ്ങനെ വരുമ്പോള്‍ അയല്‍ക്കാര്‍ രാജ്യങ്ങളായാലും വ്യക്തികളായാലും നിര്‍ഭയത്വവും സുസ്ഥിരതയും അനുഭവിക്കും.
ഒരാള്‍ നല്ലവനേ മോശക്കാരനോ എന്ന് വിലയിരുത്താന്‍ ഇസ്ലാം മുന്നോട്ട് വെച്ച മാനദണ്ഡം അയാളുടെ അയല്‍വാസി അയാളെ കുറിച്ച് എന്ത് പറയുന്നു എന്നതാണ്. നല്ല അയല്ക്കാരന് ഒരാളുടെ ജീവിതത്തിലെ സംതൃപ്തിയുടെയും ജീവിത വിജയത്തിെൻറയും നിദാനമാണ്.
രണ്ട് പേര്‍ക്കും വന്ന് ചേരുന്ന സ്വസ്ഥതയും സമാധാനവുമാണ് ഇതിന് കാരണം. അയല്‍ക്കാരന്‍െറ അഭ്യന്തരകാര്യങ്ങളില്‍ ഇടപ്പെടുന്നതും സ്വത്തുസമ്പാദ്യങ്ങളില് അതിക്രമം കാണിക്കുന്നതും അയല്ക്കാരന് മേല്‍ ചാരപണി നടത്തുന്നതും അവരുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്നതും അയല്‍ രാജ്യത്തിന്‍െറ സുസ്ഥിരിതക്ക് ഭംഗം വരുത്തുന്നതും ഭുമിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന്‍െറ ഭാഗമാണെന്ന് പ്രസംഗം ചൂണ്ടി കാട്ടി.
തീവ്ര ഭീകര ചിന്താധാരകള്‍ക്ക് പിന്തുണ നല്‍കുന്നതും നിതിന്യായ വ്യവസ്ഥിതിയില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് സംരക്ഷണം നല്‍കുന്നതും മുല്യങ്ങളോടും അടിത്തറകളോടുമുള്ള വെല്ലുവിളിയാണ്. കഠിന കഠോര ശിക്ഷയാണ് ഇത്തരം ആളുകളെ കാത്തിരിക്കുന്നതെന്ന് പ്രവാചകന് പറഞ്ഞിട്ടുണ്ട്.
സ്വന്തം രാജ്യത്തെ രഹസ്യമായും പരസ്യമായും തിന്മയുടെ വിഷം വിതക്കുന്ന ശക്തികള്‍ക്ക് തുറന്ന് കൊടുക്കുകയും അത് വഴി രാജ്യത്തിനും ദേശത്തിന്‍െറ യശ്ശസിനും അവര്‍ കളങ്കം ചാര്‍ത്തുകയാണ്.
സ്വന്തം ഭവനവും രാഷ്്ട്രവും സ്വന്തം കരങ്ങളാല്‍ നശിപ്പിക്കുകയാണവരെന്ന് പ്രസംഗം ഊന്നിപ്പറഞ്ഞു. സ്വന്തം അയല്‍ക്കാരനെതിരെ ആര് കുതന്ത്രം മെനയുന്നുവോ അത് അവന് തന്നെ തിരിച്ചടിയാകും. ഹീനതന്ത്രത്തിെൻറ ദൂഷ്യഫലം അതിെൻറ പ്രയോക്താക്കളെ തന്നെയാണ് പിടികൂടുകയെന്ന് പ്രസംഗം പ്രത്യേകം ഓര്‍മിപ്പിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സഹകരണം സുദൃഡമാക്കാന്‍ യു.എ.ഇ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. ഈ പ്രവിശ്യയുടെ സമാധാനവും സുസ്ഥിരതയും ഉറപ്പ് വരുത്താന്‍ സഹരാജ്യങ്ങളോടൊപ്പം ഈ രാജ്യം വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുണ്ട്. അതിനായി പൗരന്മാരുടെ വിലപ്പെട്ട ജീവനും രാജ്യത്തിന്‍െറ വിലമതിക്കാനാവാത്ത സാമ്പാദ്യവും ചെലവഴിച്ചിട്ടുണ്ട്.
ഗള്‍ഫ് പ്രവിശ്യയില്‍ ഒന്നടങ്കം ഐക്യത്തിന്‍െറയും സാഹോദര്യത്തിന്‍െറയും ഗുണഫലങ്ങള്‍ ഒരൊരുത്തരും അനുഭവിക്കാനാണ് അത്തരം കര്‍മ്മങ്ങള്‍ക്ക് രാജ്യം മുന്നോട്ട് വന്നത്. നിങ്ങള്‍ അല്ലാഹുവിന്‍െറ വാക്കുകള്‍ മുറുകെ പിടിക്കുവിന്‍ ഭിന്നിച്ച് പോകരുത് എന്ന ഖുര്‍ആന്റ ആഹ്വാനമാണ് അതിന് കാരണമായത്. യു.എ.ഇയിലെ പൗരന്മാരും താമസക്കാരും ഐക്യത്തോടെ ഒരു കെട്ടിടം പോലെ ഈ രാജ്യത്തിന്‍െറ നേതൃത്വത്തിന് പിന്നില്‍, രാജ്യത്തിനോ അതിന്‍െറ അയല്‍ രാജ്യത്തിനോ വന്ന് ചേരാവുന്ന ഭവിഷ്യത്തിന് ഏതിരെ ഈ രാജ്യം എടുക്കുന്ന ഏത് ചികിത്സ നടപടികളെയും നിറഞ്ഞ മനസോടെ സ്വികരിക്കുകയാണെന്നും ഇത് അല്ലാഹു നിര്‍ബന്ധമാക്കിയ ബാധ്യതയുമാണെന്ന് പ്രസംഗം എടുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
