Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ വെള്ളിയാഴ്ച...

യു.എ.ഇയിൽ വെള്ളിയാഴ്ച വർക്ക്​ @ ഹോം: സൗകര്യം ചില വിഭാഗം ജീവനക്കാർക്ക്​

text_fields
bookmark_border
യു.എ.ഇയിൽ വെള്ളിയാഴ്ച വർക്ക്​ @ ഹോം: സൗകര്യം ചില വിഭാഗം ജീവനക്കാർക്ക്​
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട ഫെ​ഡ​റ​ൽ ഗ​വ​ൺ​മെ​ന്‍റ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വ​ർ​ക്ക്​ ഫ്രം ​ഹോ​മി​ന്​ അ​നു​മ​തി. ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന്​ വ​ള​രെ അ​ക​ലെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു​ൾ​പ്പെ​ടെ​യാ​ണ്​ വി​ദൂ​ര ജോ​ലി നി​ർ​ദേ​ശി​ച്ച​ത്.

ഇ​ന്നു​മു​ത​ൽ വെ​ള്ളി​യാ​ഴ്ച​​ക​ൾ പ്ര​വൃ​ത്തി ദി​ന​മാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​​ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം, 70 ശ​ത​മാ​നം ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഇ​ന്ന്​ മു​ത​ൽ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഓ​ഫി​സി​ലെ​ത്തും.

പു​തി​യ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ജോ​ലി​ക്കാ​ർ​ക്കു​ള്ള നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റു​മാ​യും ജോ​ലി​സ്ഥ​ല​ത്തെ എ​ച്ച്.​ആ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റു​മാ​യും ഏ​കോ​പി​പ്പി​ച്ചാ​യി​രി​ക്ക​ണം വ​ർ​ക്ക്​ ഫ്രം ​ഹോം തീ​രു​മാ​നി​ക്കേ​ണ്ട​ത്.

മാ​നേ​ജ​റു​ടെ അ​നു​മ​തി തേ​ട​ണം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ ഓ​ഫി​സി​ലു​ണ്ട്​ എ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ഓ​രോ ഓ​ഫി​സി​ലും 70 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത ജീ​വ​ന​ക്കാ​ർ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണം. വി​ദൂ​ര​മാ​യി ചെ​യ്യാ​വു​ന്ന ജോ​ലി​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന്​ സ്ഥാ​പ​നം തി​ര​ഞ്ഞെ​ടു​ക്ക​ണം. ജോ​ലി സ്ഥ​ല​ത്തു​നി​ന്ന്​ വ​​ള​രെ അ​ക​ലെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഉ​ച്ച​ക്ക്​ 12 വ​രെ​യാ​യി​രി​ക്കും ജോ​ലി​സ​മ​യം. സ്കൂ​ളു​ക​ൾ ഭൂ​രി​പ​ക്ഷ​വും രാ​വി​ലെ​ 11.30ഓ​ടെ അ​ട​ക്കും. ഷാ​ർ​ജ​യി​ൽ വെ​ള്ളി​യാ​ഴ്ച പൂ​ർ​ണ അ​വ​ധി​യാ​യ​തി​നാ​ൽ ഇ​തൊ​ന്നും എ​മി​റേ​റ്റി​നെ ബാ​ധി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workfromhome
News Summary - Friday work-from-home facility is for certain categories of employees only
Next Story