Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ജുമുഅ...

യു.എ.ഇയിൽ ജുമുഅ നമസ്കാരം നാളെമുതൽ 12.45ന്​

text_fields
bookmark_border
യു.എ.ഇയിൽ ജുമുഅ നമസ്കാരം നാളെമുതൽ 12.45ന്​
cancel
Listen to this Article

അബൂദബി: രാജ്യത്ത്​ ജുമുഅ നമസ്കാര സമയത്തിലെ മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽവരും. നേരത്തെ ജനറൽ അതോറിറ്റി ഫോർ ഇസ്​ലാമിക്​ അഫേഴ്​സ്​, എൻഡോവ്​മെന്‍റ്​ ആൻഡ്​ സകാത്​ ജനുവരി രണ്ട്​ മുതൽ ഉച്ചക്ക്​ 12.45നായിരിക്കും ജുമുഅ നമസ്കാരമെന്ന്​ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഷാർജ ഒഴികെ മറ്റ്​ എമിറേറ്റുകളിൽ ജുമുഅ നമസ്കാര സമയം ഉച്ചക്ക്​ 1.15നാണ്​.

പുതിയ സമയക്രമം അനുസരിച്ച്​ നമസ്കാരം 30 മിനിറ്റ്​ നേരത്തെയാകും. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കും. രാജ്യത്ത്​ താമസിക്കുന്ന കുടുംബങ്ങൾ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ഏകീകൃത സമയക്ര​മം സഹായകരമാകുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. താമസക്കാർക്ക്​ നിത്യജീവിതം എളുപ്പമാക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും പുതിയ മാറ്റം സഹായിക്കും.

2026 രാജ്യത്ത്​ ‘കുടുംബ വർഷമാ’യി ആചരിക്കുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​ പുതിയ തീരുമാനം നടപ്പാക്കുന്നത്​. 2022ൽ സർക്കാർ പ്രവൃത്തി സമയങ്ങളിൽ വരുത്തിയ മാറ്റം അനുസരിച്ചാണ്​​ ഔഖാഫ്​ വെള്ളിയാഴ്ചകളിലെ പ്രാർഥന സമയം ഉച്ച 1.15 ആയി ക്രമീകരിച്ചത്​. ഇതോടൊപ്പം പൊതു, സ്വകാര്യ മേഖലയിലെ വാരാന്ത്യ അവധികൾ വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsuae emiratesFriday PrayerNew Schedule
News Summary - Friday prayer in the UAE to start at 12.45pm from tomorrow
Next Story