Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറമദാനിൽ ഫെഡറൽ...

റമദാനിൽ ഫെഡറൽ ജീവനക്കാർക്ക്​ വെള്ളിയാഴ്ച ജോലി ഇളവ്​

text_fields
bookmark_border
റമദാനിൽ ഫെഡറൽ ജീവനക്കാർക്ക്​ വെള്ളിയാഴ്ച ജോലി ഇളവ്​
cancel

ദു​ബൈ: റ​മ​ദാ​നി​ൽ യു.​എ.​ഇ ഫെ​ഡ​റ​ൽ സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ഇ​ള​വ​നു​വ​ദി​ച്ച​ത്. ഉ​ത്ത​ര​വ്​ പ്ര​കാ​രം ജീ​വ​ന​ക്കാ​രി​ൽ 70 ശ​ത​മാ​ന​ത്തി​നും ഇ​ള​വ്​ ല​ഭി​ക്കും. എ​ന്നാ​ൽ, ബാ​ക്കി​യു​ള്ള​വ​ർ ഓ​ഫി​സി​ലെ​ത്തി​ത്ത​ന്നെ ജോ​ലി നി​ർ​വ​ഹി​ക്കേ​ണ്ടി​വ​രും. അ​തോ​ടൊ​പ്പം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മാ​ന ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വി​ദൂ​ര പ​ഠ​ന​മാ​യി​രി​ക്കും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഇ​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക. എ​ന്നാ​ൽ, നേ​ര​ത്തേ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ളെ ഇ​ത്​ ബാ​ധി​ക്കി​ല്ല. റ​മ​ദാ​നി​ൽ ഫെ​ഡ​റ​ൽ മ​ന്ത്രാ​ല​യ​ങ്ങ​ളും അ​തോ​റി​റ്റി​ക​ളും പ്ര​യാ​സ​ര​ഹി​ത​മാ​യ പ്ര​വൃ​ത്തി​സ​മ​യ ക്ര​മീ​ക​ര​ണം കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ നേ​ര​ത്തേ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഗ​വ​ൺ​മെ​ന്റ് ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ്​ (എ​ഫ്.​എ.​എ​ച്ച്.​ആ​ർ) നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വൃ​ത്തി​സ​മ​യം രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് 2.30 വ​രെ ആ​യി​രി​ക്കു​മെ​ന്നും എ​ഫ്.​എ.​എ​ച്ച്.​ആ​ർ സ​ർ​ക്കു​ല​ർ​വ​ഴി അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ജോ​ലി​യു​ടെ സ്വ​ഭാ​വം ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യാ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​വൃ​ത്തി​സ​മ​യം നി​യ​മാ​നു​സൃ​ത​മാ​യി മാ​റ്റം​വ​രു​ത്താ​നു​ള്ള അ​നു​മ​തി​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanFridayfederal employees
News Summary - Friday off work for federal employees during Ramadan
Next Story