യു.എ.ഇക്ക് പിന്തുണ അറിയിച്ച് ഫ്രഞ്ച് പ്രതിരോധ മന്ത്രി അബൂദബിയിൽ
text_fieldsഫ്രഞ്ച് സായുധ സേനാ-വെറ്ററൻസ് വകുപ്പ് മന്ത്രി കാതറിൻ വേത്റിൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ഫ്രഞ്ച് സായുധ സേനാ-വെറ്ററൻസ് വകുപ്പ് മന്ത്രി കാതറിൻ വേത്റിൻ അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. കൂടാതെ മിഡിലീസ്റ്റിലെ നിലവിലെ സൈനിക സംഘർഷാവസ്ഥയും അതിന്റെ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചയായി. ഇറാൻ യു.എ.ഇക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങളെ ഫ്രാൻസ് ശക്തമായി അപലപിക്കുന്നതായി ഫ്രഞ്ച് മന്ത്രി വ്യക്തമാക്കി. യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഫ്രാൻസ് പൂർണ പിന്തുണ നൽകുമെന്ന് അവർ ഉറപ്പു നൽകി.
യോഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അഭിവാദ്യം മന്ത്രി പ്രസിഡന്റ് ശൈഖ് മുഹമ്മദിനെ അറിയിച്ചു. മക്രോണിനും ഫ്രാൻസിനും പുരോഗതിയുടെയും സമൃദ്ധിയുടെയും ആശംസകൾ അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് മറുപടിനൽകി. യോഗത്തിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

