ഫ്രീഡം ക്വിസ്: സമ്മാനം നേടാൻ ഇന്നുകൂടി അവസരം
text_fieldsദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് 'ഗൾഫ് മാധ്യമം'സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസിൽ സമ്മാനം നേടാൻ വെള്ളിയാഴ്ച കൂടി അവസരം. 'ഗൾഫ് മാധ്യമം'ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സമ്മാനം. ആഗസ്റ്റ് പത്തിനാണ് മത്സരം ആരംഭിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് ആകർഷകമായ സമ്മാനങ്ങളുമായി ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് സംഘടിപ്പിക്കുന്നത്. ഡോ. സ്ലീപ് മാട്രസ്, ജിജീസ്, ലീഡ്സ് എജുക്കേഷൻ സെന്റർ എന്നിവരുടെ പിന്തുണയോടെയാണ് ക്വിസ് അരങ്ങേറുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ https://registration.madhyamam.com/independence/uae എന്ന ലിങ്ക് സന്ദർശിക്കുയോ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

