Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ

text_fields
bookmark_border
അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ
cancel

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 520 പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ വൈ​ഫൈ ക​ണ​ക്ടി​വി​റ്റി സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്ന് അ​ബൂ​ദ​ബി ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെൻറ​ർ (ഐ.​ടി.​സി) അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലെ എ​ല്ലാ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ലും സൗ​ജ​ന്യ ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​ണി​ത്.

അ​ബൂ​ദ​ബി സി​റ്റി​യി​ൽ 410ഉം ​അ​ൽ​ഐ​ൻ സി​റ്റി​യി​ൽ 110ഉം ​ബ​സു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി. പൊ​തു​ഗ​താ​ഗ​ത ബ​സ് യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഐ.​ടി.​സി ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള പ്ര​ധാ​ന ബ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും ബ​സ് ഷെ​ൽ​ട്ട​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abu dhabiUAE Newsfree wifigulf newspublic transport buses
Next Story