Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ പൊ​തു...

അ​ബൂ​ദ​ബി​യി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ
cancel

അ​ബൂ​ദ​ബി: പാ​ർ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ബൂ​ദ​ബി​യി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം വ്യാ​പി​പ്പി​ച്ച്​ അ​ധി​കൃ​ത​ർ. ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പാ​ണ് എ​മി​റേ​റ്റി​ലെ ബ​സു​ക​ളും ബീ​ച്ചു​ക​ളും പൊ​തു ഉ​ദ്യാ​ന​ങ്ങ​ളി​ലു​മ​ട​ക്കം സൗ​ജ​ന്യ വൈ​ഫൈ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ ഇ​ന്‍റ​ര്‍നെ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​മി​റേ​റ്റി​ലെ 44 പൊ​തു പാ​ർ​ക്കു​ക​ളി​ൽ​ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ണ്. അ​ബൂ​ദ​ബി​യി​ൽ 19ഉം ​അ​ല്‍ഐ​നി​ല്‍ 11ഉം ​അ​ല്‍ ധ​ഫ്ര​യി​ൽ 14ഉം ​പൊ​തു ഉ​ദ്യാ​ന​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ക. അ​ബൂ​ദ​ബി കോ​ര്‍ണി​ഷ് ബീ​ച്ചി​ലും അ​ല്‍ ബ​തീ​ന്‍ ബീ​ച്ചി​ലും വൈ​കാ​തെ സേ​വ​നം ല​ഭ്യ​മാ​കും.

അ​തേ​സ​മ​യം, സൗ​ജ​ന്യ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ചി​ല പൊ​തു​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​നാ​യി ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ എ​ന്‍റ​ർ ചെ​യ്യു​മ്പോ​ൾ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക, വി.​പി.​എ​ൻ ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടും പ​ര​സ്യ ഇ​ട​വേ​ള​യു​ണ്ടാ​കും. https://www.du.ae/WiFi-uae/locations എ​ന്ന്​ ബ്രൗ​സ്​ ചെ​യ്താ​ൽ യു.​എ.​ഇ​യി​ൽ എ​വി​ടെ​യ​ല്ലാം സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ണെ​ന്ന്​ അ​റി​യാ​നാ​വു​മെ​ന്ന്​ ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​ന​ദാ​താ​ക്ക​ളാ​യ ‘ഡു’ ​അ​റി​യി​ച്ചു.​

എ​ല്ലാ​യി​ട​ത്തും ഇ​ന്‍റ​ര്‍നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഇ​ത്ത​ര​മൊ​രു സേ​വ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​ബൂ​ദ​ബി വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് അ​ലി അ​ല്‍ ഷൊ​റാ​ഫ പ​റ​ഞ്ഞു.

ഐ.​എം.​ഡി സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ല്‍ ലോ​ക​ത്തെ 141 ന​ഗ​ര​ങ്ങ​ളി​ല്‍ 13ാം സ്ഥാ​നം നേ​ടി​യ അ​ബൂ​ദ​ബി തെ​ളി​യി​ക്കു​ന്ന​ത് ന​ഗ​ര​ത്തെ സ്മാ​ര്‍ട്ട് സി​റ്റി​യാ​യി പ​രി​വ​ര്‍ത്തി​പ്പി​ക്കു​ന്ന​തി​ല്‍ ത​ങ്ങ​ള്‍ക്കു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ദു​ബൈ എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ണ്. ആ​ർ.​ടി.​എ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ മെ​ട്രോ, ടാ​ക്സി, ബ​സ്​ സ​ർ​വി​സു​ക​ളി​ൽ സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഏ​പ്രി​ലി​ൽ ഷാ​ർ​ജ​യി​ൽ ബ​സു​ക​ളി​ൽ സൗ​ജ​ന്യ വൈ ​ഫൈ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. മു​സ​ന്ദം, ഒ​മാ​ൻ റൂ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന ബ​സു​ക​ളി​ലാ​ണ്​ റാ​സ​ൽ​ഖൈ​മ സ​ർ​ക്കാ​ർ സൗ​ജ​ന്യ വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabifree wifi
News Summary - Free Wi-Fi in public areas in Abu Dhabi
Next Story