സന്തോഷ ദിനത്തിൽ 100 വിനോദസഞ്ചാരികൾക്ക് സൗജന്യ ടാക്സി യാത്ര
text_fieldsദുബൈ: അന്താരാഷ്ട്ര സന്തോഷദിനം ആചരിക്കുന്ന മാർച്ച് 20ന് ദുബൈ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികളായ 100 ഭാഗ്യശാലികൾക്ക് റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) സൗജന്യ ടാക്സി യാത്ര ലഭ്യമാക്കും. കൂടാതെ ഹപ്പിനസ് ബസുകളിൽ സൗജന്യ ടൂറും ആസ്വദിക്കാം. പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രക്കാർ, ജീവനക്കാർ, ബസ് ഡ്രൈവർമാർ, പരിശോധകർ എന്നിവർക്ക് സമ്മാനവും ആർ.ടി.എ നൽകും. വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ജനങ്ങളിലേക്ക് സന്തോഷമെത്തിക്കുന്നതിന് ആർ.ടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ ആൽ തായർ പറഞ്ഞു.
ഹത്ത ഡാമിൽ സൗജന്യ ജലയാത്ര, േഗ്ലാബൽ വില്ലേജ്, ലാമെർ, ദുബൈ പാർകസ്^റിസോർട്ടസ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹാപ്പിനസ് ബസുകളിൽ സൗജന്യ യാത്ര എന്നിവ ഇതിെൻറ ഭാഗമായി ഒരുക്കും. സ്മാർട്ട് ദുബൈ ഒാഫിസുമായി ചേർന്ന് നിശ്ചിത സൗജന്യ നോൽ കാർഡുകൾ മെട്രോ, ട്രാം, ബസ്, വിമാനത്താവളത്തിലെ ടാക്സി എന്നിവയിൽ വിതരണം ചെയ്യുമെന്ന് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവിസ് സെക്ടർ സി.ഇ.ഒ യൂസുഫ് ആൽ റിദ വ്യക്തമാക്കി. ബസുകളും ടാക്സികളും സന്തോഷദിന ലോഗോ പതിച്ച് അലങ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
