Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനോ​ര്‍ക്ക-​കെ​ല്‍...

നോ​ര്‍ക്ക-​കെ​ല്‍ സൗ​ജ​ന്യ നൈ​പു​ണ്യ പ​രി​ശീ​ല​നം

text_fields
bookmark_border
നോ​ര്‍ക്ക-​കെ​ല്‍ സൗ​ജ​ന്യ നൈ​പു​ണ്യ പ​രി​ശീ​ല​നം
cancel

ദു​ബൈ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ല്‍സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ഹ്ര​സ്വ​കാ​ല നൈ​പു​ണ്യ പ​രി​ശീ​ല​ന പ്രോ​ഗ്രാ​മി​ലെ (റെ​സി​ഡ​ൻ​ഷ്യ​ൽ) ഇ​ല​ക്ട്രി​ക്ക​ൽ മെ​യി​ന്‍റ​ന​ൻ​സ് ടെ​ക്‌​നീ​ഷ്യ​ൻ (ട്രാ​ൻ​സ്ഫോ​ർ​മ​ർ, മോ​ട്ടോ​ർ, ആ​ൾ​ട്ട​ർ​നേ​റ്റ​ർ, ക​ൺ​ട്രോ​ൾ പാ​ന​ൽ ആ​ൻ​ഡ്​ വി.​എ​ഫ്.​ഡി) കോ​ഴ്സി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​യ നോ​ർ​ക്ക റൂ​ട്ട്സും കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ്​ അ​ലൈ​ഡ് എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി ലി​മി​റ്റ​ഡും (കെ​ൽ) സം​യു​ക്ത​മാ​യാ​ണ് കോ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​യ​ർ​മാ​ൻ ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്കോ ഡി​പ്ലോ​മ/ ഐ.​ടി.​ഐ/ കെ.​ജി.​സി.​ഇ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ഒ​രു വ​ര്‍ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്കോ നോ​ര്‍ക്ക റൂ​ട്ട്സ് വെ​ബ്സൈ​റ്റാ​യ www.norkaroots.kerala.gov.inൽ ​ഫെ​ബ്രു​വ​രി 25ന​കം അ​പേ​ക്ഷ ന​ല്‍കാം.

വ​യ​ർ​മാ​ൻ ലൈ​സ​ൻ​സ് ഉ​ള്ള​വ​ര്‍ക്ക് പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യ​മ​ല്ല. ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യു​ന്ന അ​പേ​ക്ഷ​ക​രി​ല്‍നി​ന്നും അ​ഭി​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. കെ​ല്ലി​ന്‍റെ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലു​ള്ള മാ​മ​ല യൂ​നി​റ്റി​ലാ​ണ് പ​രി​ശീ​ല​നം.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് കോ​ഴ്സ് ഫീ​സ്, താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​യു​ടെ ചെ​ല​വു​ക​ൾ നോ​ർ​ക്ക റൂ​ട്ട്സ് വ​ഹി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2770531, 539,566 എ​ന്നീ ന​മ്പ​റു​ക​ളി​ലോ (പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ല്‍, ഓ​ഫി​സ് സ​മ​യ​ത്ത്) 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ൽ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കാ​ള്‍ സ​ർ​വി​സ്) ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSkills traininggulf news malayalam
News Summary - Free skills training in Norka-Kel
Next Story