Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ സഫാരിയിൽ 26ാം തീയതി വരെ സൗജന്യ സവാരി

text_fields
bookmark_border
ദുബൈ സഫാരിയിൽ 26ാം തീയതി വരെ സൗജന്യ സവാരി
cancel

ദുബൈ: ഇത്തവണത്തെ ഡിസംബർ അവധിക്കാലം ദുബൈയിലെ കുട്ടികൾക്ക്​ പഴയതു പോലെയല്ല.  ദുബൈ സഫാരിയിലെ മാൻ കൂട്ടങ്ങളും സിംഹത്താൻമാരുമെല്ലാം അവരെ സ്വാഗതം ​െചയ്യാൻ കാത്തിരിക്കുന്നുണ്ട്​. ജനുവരിയിലാണ്​ ഒൗദ്യോഗിക ഉദ്​ഘാടനമെങ്കിലും ചൊവ്വാഴ്​ച മുതൽ ദുബൈ സഫാരി പാർക്കിൽ ആളുകൾക്ക്​ പ്രവേശനം നൽകുന്നുണ്ട്​. ആദ്യ രണ്ടു ദിവസം കൊണ്ട്​  14000 സന്ദർശകർ എത്തുകയും ചെയ്​തു.

എല്ലാ സഫാരികളും ആസ്വദിക്കാൻ കുട്ടികൾക്ക്​ 30 ദിർഹവും മുതിർന്നവർക്ക്​ 85 ദിർഹവും നൽകി ടിക്ക​െറ്റടുക്കണമെങ്കിലും ഇൗ മാസം 26 വരെ പ്രവേശനം സൗജന്യമാണ്​. ഇന്നും നാളെയും മറ്റന്നാളും കുടുംബങ്ങൾക്ക്​ മാത്രമാണ്​ പ്രവേശനം. രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ ഇൗ കാലയളവിൽ പാർക്ക്​ പ്രവർത്തിക്കുക. എന്നാൽ ഒൗദ്യോഗിക ഉദ്​ഘാടന ശേഷം രാത്രി ഒമ്പതു വരെ ഇവിടം ആസ്വദിക്കാം. അൽ വറഖ 5ൽ ഡ്രാഗൺ മാർട്ടിന്​ എതിർവശത്തായാണ്​ സഫാരി പാർക്ക്​ ഒരുക്കിയിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - free services upto 26th in Dubai Safari
Next Story