Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമിഅ്​റാജ്​ അവധിക്ക്​...

മിഅ്​റാജ്​ അവധിക്ക്​ ദുബൈയിൽ സൗജന്യ പാർക്കിങ്​ 

text_fields
bookmark_border
മിഅ്​റാജ്​ അവധിക്ക്​ ദുബൈയിൽ സൗജന്യ പാർക്കിങ്​ 
cancel

ദുബൈ: ഇസ്​റാഅ്​-മിഅ്​റാജ്​ പ്രമാണിച്ച്​ പൊതു അവധി നൽകിയ ശനിയാഴ്​ച ദുബൈയിൽ ബഹുനില പാർക്കിങ്​ സംവിധാനങ്ങൾ ഒഴിച്ച്​ എല്ലാ പെയ്​ഡ്​ പാർക്കിങ്​ മേഖലകളിലും സൗജന്യമായി വാഹനങ്ങൾ പാർക്ക്​ ചെയ്യാമെന്ന്​ റോഡ്​^ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആർ.ടി.എ സേവന സമയങ്ങളിലും ഇൗ ദിവസം മാറ്റമുണ്ടാകും. ഹാപ്പിനസ്​ സ​​െൻററുകൾ, പൊതു ബസുകൾ, ദുബൈ മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, ഡ്രൈവിങ്​ സ്​കൂളുകൾ, വാഹന പരിശോധന-രജിസ്​ട്രേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ സേവന സമയത്തിലാണ്​ മാറ്റമുണ്ടാവുക. ഹാപ്പിനസ്​ കേന്ദ്രങ്ങളെല്ലാം ശനിയാഴ്​ച അവധിയായിരിക്കുമെന്ന്​ ആർ.ടി.എ അറിയിച്ചു. ദുബൈ മെട്രോ റെഡ്​ ലൈൻ സ്​റ്റേഷനുകൾ പുലർച്ചെ അഞ്ച്​ മുതൽ രാത്രി 12 വരെയും ഗ്രീൻ ലൈൻ സ്​റ്റേഷനുകൾ പുലർച്ചെ 5.30 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.

രാവിലെ ആറ്​ മുതൽ രാത്രി ഒന്ന്​ വരെയായിരിക്കും ദുബൈ ട്രാം സർവീസ്​ നടത്തുക. ഗോൾഡ്​ സൂഖ്​ ബസ്​ സ്​റ്റേഷനുകൾ പുലർച്ചെ 4.25 മുതൽ രാത്രി 12.57 വരെയും അൽ ഗുബൈബ സ്​റ്റേഷൻ പുലർച്ചെ 4.26 മുതൽ രാത്രി 12.45 വരെയും പ്രവർത്തിക്കും. സത്​വ സബ്​ സ്​റ്റേഷൻ പുലർച്ചെ റൂട്ട്​ സി-01ൽ ഒഴികെ പുലർച്ചെ 4.57 മുതൽ രാത്രി 11.05 വരെ സർവീസ്​ നടത്തും. കിസൈസ്​ സ്​റ്റേഷൻ പുലർച്ചെ 4.30 മുതൽ രാത്രി 12.12 വരെയും അൽഖൂസ്​ ഇൻഡസ്​ട്രിയൽ സ്​റ്റേഷൻ പുലർച്ചെ 5.02 മുതൽ രാത്രി 11.35 വരെയും ജബൽ അലി സ്​റ്റേഷൻ പുലർച്ചെ അഞ്ച്​ മുതൽ രാത്രി 11.22 വരെയും പ്രവർത്തിക്കും. റാശിദിയ, എമിറേറ്റ്​സ്​ മാൾ, ഇബ്​നു ബത്തൂത്ത, ബുർജ്​ ഖലീഫ, അബൂ ഹൈൽ, ഇത്തിസലാത്ത്​ മെട്രോ ഫീഡർ ബസ്​ സ്​റ്റേഷനുകൾ പുലർച്ചെ അഞ്ച്​ മുതൽ രാത്രി 1.10യായിരിക്കും പ്രവർത്തിക്കുക.

ഗുബൈബ പോലുള്ള മുഖ്യ സ്​റ്റേഷനുകളിൽനിന്ന്​ ഷാർജയിലേക്കും അബൂദബിയിലേക്കും പുലർച്ചെ 4.40 മുതൽ രാത്രി ഒന്ന്​ വരെ സർവീസ്​ നടത്തും. യൂനിയൻ സ്​ക്വയർ സബ്​ സ്​റ്റേഷൻ പുലർച്ചെ 4.35 മുതൽ രാത്രി 12.30 വരെയും സബ്​ക സ്​റ്റേഷൻ രാവിലെ 6.30 മുതൽ രാത്രി 12 വരെയും ദേര സിറ്റി സ​​െൻറർ സ്​റ്റേഷൻ രാവിലെ 6.07 മുതൽ രാത്രി 11.06 വരെയും കറാമ സ്​റ്റേഷൻ രാവിലെ 6.10 മുതൽ രാത്രി 10.16 വരെയും അൽ അഹ്​ലി ക്ലബ്​ സ്​റ്റേഷൻ രാവിലെ 5.55 മുതൽ രാത്രി 10.15 വരെയുമാണ്​ പ്രവർത്തിക്കുക. ബാഹ്യ സ്​റ്റേഷനുകളായ ഷാർജയിലെ അൽ താവൂൻ രാവിലെ 5.30 മുതൽ രാത്രി പത്ത്​ വരെ, ഫുജൈറ സ്​റ്റേഷൻ പുലർച്ചെ 5.15 മുതൽ രാത്രി 9.30 വരെ, അജ്​മാൻ സ്​റ്റേഷൻ പുലർച്ചെ 4.35 മുതൽ രാത്രി 11.30 വരെ ഹത്ത സ്​റ്റേഷൻ രാവിലെ 5.30 മുതൽ രാത്രി 9.30 വരെയും പ്രവർത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfree parkingMihraj
News Summary - free parking-Mihraj-Gulf news
Next Story