ഈദുൽ ഫിത്ർ: ദുബൈയിൽ മൂന്നുദിവസം പാർക്കിങ് സൗജന്യം
text_fieldsദുബൈ: ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മൂന്ന് ദിവസം പാർക്കിങ് സൗജന്യം. ഈദ് ദിവസം മുതൽ മൂന്നാം ദിവസത്തിന്റെ അവസാനം വരെയാണ് എല്ലാ പൊതു പാർക്കിങുകളും സൗജന്യമായിരിക്കുക. മൾട്ടി സ്റ്റോറി പാർക്കിങ് സൗകര്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം ദിവസമുതൽ സാധാരണ പാർക്കിങ് നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വരുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. മാസപ്പിറവി കാണുന്നതിന് അനുസരിച്ച് മാർച്ച് 19 വ്യാഴാഴ്ചയോ 20 വെള്ളിയാഴ്ചയോ ആണ് പെരുന്നാൾ പ്രതീക്ഷിക്കുന്നത്.
ഈദ് അവധിദിനങ്ങളിൽ ദുബൈ മെട്രോയും ട്രാമും പ്രത്യേക സമയക്രമത്തിൽ പ്രവർത്തിക്കും. ദുബൈ മെട്രോക്കും ട്രാമിനും പ്രത്യേക സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ മെട്രോയുടെ റെഡ് ലൈൻ, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ മാർച്ച് 18 മുതൽ 21 വരെ രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ പ്രവർത്തിക്കും. മാർച്ച് 22 ഞായറാഴ്ച മെട്രോ രാവിലെ 8 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയും ഓടും. ദുബൈ ട്രാം മാർച്ച് 18 മുതൽ 21വരെ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ പ്രവർത്തിക്കും. മാർച്ച് 22 ഞായറാഴ്ച രാവിലെ 9 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെയും ഓടും.
ഈദ് അവധി ദിവസങ്ങളിൽ ചില ബസ് സർവീസുകളിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആർ.ടി.എ അറിയിച്ചു. മാർച്ച് 18 ഉച്ച മുതൽ മാർച്ച് 22 വരെ ഇ100 ബസ് സർവീസ് അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് പ്രവർത്തിക്കില്ല. ഈ സമയത്ത് ഇ101 ബസ് ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്ക് സർവീസ് നടത്തും. ഇ102 ബസ് മാർച്ച് 19 മുതൽ 22 വരെ അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മുസഫയിലേക്ക് സർവീസ് നടത്തും. ബസ്, വാട്ടർ ടാക്സി, ദുബൈ ഫെറി, അബ്രകൾ എന്നിവയുടെ പുതുക്കിയ സമയക്രമങ്ങൾ ‘സഹൈൽ’ ആപ്പ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

