അവധിദിനങ്ങളില്‍ അബൂദബിയിലും സൗജന്യ പാര്‍ക്കിങ്
text_fieldsഅബൂദബി: ഈദുല്‍ ഫിത്റ് അവധിദിനങ്ങളില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യവുമായി സംയോജിത ഗതാഗതകേന്ദ്രം. ഏപ്രില്‍ 20 മുതല്‍ പെരുന്നാള്‍ അവധി തീരുന്നതു വരെയാണ് പാര്‍ക്കിങ് സൗജന്യമാക്കി അനുവദിച്ചിരിക്കുന്നത്. മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടിലും ഈ ദിവസങ്ങളില്‍ സൗജന്യപാര്‍ക്കിങ് ലഭ്യമാണ്. ദര്‍ബ് ടോള്‍ ഗേറ്റിലും പെരുന്നാള്‍ അവധിദിനങ്ങളില്‍ ഫീസ് ഈടാക്കുകയില്ല.
പെരുന്നാള്‍ അവധിക്കുശേഷം രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയും വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഏഴുവരെയുമായിരിക്കും ദര്‍ബ് ടോള്‍ ഫീസ് ഈടാക്കുക. താമസകേന്ദ്രങ്ങളിലെ പാര്‍ക്കിങ് ഇടങ്ങളില്‍ രാത്രി 9 മുതല്‍ രാവിലെ 8 വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും കേന്ദ്രം നിര്‍ദേശിച്ചു. പെരുന്നാള്‍ അവധി ദിവസങ്ങളിൽ രാവിലെ ആറു മുതല്‍ രാത്രി 11 വരെ അബൂദബി ലിങ്ക് ബസ് സര്‍വിസുകളും അബൂദബി എക്സ്പ്രസ് സര്‍വിസും ഉണ്ടായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

