Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി, ദുബൈ, ഷാർജ...

അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ സൗജന്യ പാർക്കിങ്

text_fields
bookmark_border
അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ സൗജന്യ പാർക്കിങ്
cancel

ദു​ബൈ: യു.​എ.​ഇ​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. ദ​ർ​ബ് ടോ​ളി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ട​ന്നു​പോ​കാ​വു​ന്ന​താ​ണെ​ന്ന് അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി, ​ഗ​താ​​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചു. ഡി​സം​ബ​ർ ഒ​ന്ന് ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ 12 മു​ത​ൽ ശ​നി​യാ​ഴ്​​ച രാ​വി​ലെ 7.59വ​രെ മ​ഫാ​ഖി​ഫി​ന്​ കീ​ഴി​ലു​ള്ള പാ​ർ​ക്കി​ങ് ബേ​ക​ളി​ലും ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഇ​ൻ​റ​​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സെൻറ​ർ പ്ര​സ്​​താ​വ​ന​യി​ൽ പറഞ്ഞു. മു​സ​ഫ ഇ​ൻ​ഡ​സ്ട്രി​യ​ൽ മേ​ഖ​ല​യി​ലെ എം-18 ​പാ​ർ​ക്കി​ങ് സ്ലോ​ട്ടി​ലും ഈ ​സ​മ​യ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് ഫീ​സ് ഉ​ണ്ടാ​വു​ക​യി​ല്ല. അ​തേ​സ​മ​യം, നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് പാ​ടി​ല്ല.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ലാ​ണ് ദ​ർ​ബ് ടോ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ദു​ബൈ​യി​ൽ മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ പൊ​തു പാ​ർ​ക്കി​ങ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച​വ​രെ സൗ​ജ​ന്യ​മാ​യി​രി​ക്കു​ം. ഷാ​ർ​ജ​യി​ൽ ചി​ല മേ​ഖ​ല​ക​ൾ ഒ​ഴി​ച്ച് ബാ​ക്കി​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കു​ം. ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ആ​നു​കൂ​ല്യം. അ​ൽ മ​ജാ​സ്, കോ​ർ​ണീ​ഷ് റോ​ഡ്, സെ​ൻ​ട്ര​ൽ​സൂ​ക്, പ​ക്ഷി​മാ​ർ​ക്ക​റ്റ്, ബാ​ങ്ക് സ്ട്രീ​റ്റ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkingAbu Dhabidubai parkingfreeSharjah
News Summary - Free parking in Abu Dhabi, Dubai and Sharjah
Next Story