Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ സൗജന്യ...

ഷാർജയിൽ സൗജന്യ പാർക്കിങ്​ നീട്ടി

text_fields
bookmark_border
ഷാർജയിൽ സൗജന്യ പാർക്കിങ്​ നീട്ടി
cancel

ഷാർജ: ശക്​തമായ മഴയിൽ എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സൗജന്യ പാർക്കിങ്​ നീട്ടി ഷാർജ മുനിസിപ്പാലിറ്റി. ഇനി അറിയിപ്പുണ്ടാകുന്നത്​ വരെ എല്ലായിടങ്ങളിലും പാർക്കിങ്​ സൗജന്യമായിരിക്കും. പ്രവൃത്തി ദിനങ്ങളിലും ഔദ്യോഗിക അവധി ദിനങ്ങളിലും ഫീസ്​ ഈടാക്കുന്ന നീല സൂചന ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളിലും ഇത്​ ബാധകമാണ്​.

അതേസമയം, സ്മാർട്ട്​ പാർക്കിങ്​ യാർഡുകളിൽ ഫീസ്​ നിരക്ക്​ ഈടാക്കും. പാർക്കിങ്​ ഫീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക്​ ഷാർജ മുനിസിപ്പാലിറ്റിയുടെ സമൂഹ മാധ്യമ എകൗണ്ടുകൾ ശ്രദ്ധിക്കുകയോ 19931 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു.

അസ്ഥിര കാലാവസ്ഥയെ തുടർന്ന്​ ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ അതി ശക്​തമായ മഴയാണ്​ ​റിപ്പോർട്ട്​ ചെയ്തത്​. താഴ്ന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും വെള്ളം നിറഞ്ഞിരിക്കുകയാണ്​. കച്ചകളിലും മറ്റും പാർക്ക്​ ചെയ്തിരുന്ന വാഹനങ്ങളിൽ വെള്ളം കയറിയത്​ താമസക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്​. മോട്ടോറുകൾ ഉപയോഗിച്ച്​ വെള്ളം വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ ​​​​ധ്രുതകർമ സേനയും സിവിൽ ഡിഫൻസും ചേർന്ന്​ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EXTENDEDfree parkinggulfUAESharjah
News Summary - Free parking extended in Sharjah
Next Story