നബിദിനാവധി: അബൂദബിയിൽ സൗജന്യ പാർക്കിങ്ങും ദർബ് ടോൾ ഇളവും പ്രഖ്യാപിച്ചു
text_fieldsഅബൂദബി: നബിദിന പൊതു അവധി പ്രമാണിച്ച് അബൂദബിയിൽ പൊതു പാർക്കിങ് സൗജന്യമാക്കിയതായും ദർബ് ടോൾ ഗേറ്റ് നിരക്കുകളിൽ ഇളവ് അനുവദിച്ചതായും സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) അറിയിച്ചു. ആഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് ആനുകൂല്യം ലഭിക്കുക.
29 ശനിയാഴ്ച മുതൽ പതിവ് നിരക്കുകൾ പുനഃസ്ഥാപിക്കും. വെള്ളി മുഴുവൻ സമയവും പൊതു പാർക്കിങ്ങും ദർബ് ടോൾ ഗേറ്റുകളും സൗജന്യമായിരിക്കും. അൽ ഖുറം, ഘന്തൂത് ടോൾ ഗേറ്റുകളിൽ ഏഴു ദിവസവും 24 മണിക്കൂറും നിരക്ക് (നാലുദിർഹം) തുടരും. മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങളിലെ സാധാരണ നിരക്കുകളിലും മാറ്റമില്ല. അബൂദബി, അൽ ഐൻ എന്നിവിടങ്ങളിലെ സെന്‍ററുകൾ വെള്ളിയാഴ്ച പ്രവർത്തിക്കില്ല. 31 തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കും. ദുബൈ ഉൾപ്പെടെ മറ്റു എമിറേറ്റുകളിലും നബിദിനത്തോടനുബന്ധിച്ച് സൗജന്യ പാർക്കിങ് സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

