Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാസൽഖൈമയിൽ ജലീൽ ക്യാഷ് ആൻഡ് ക്യാരിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
റാസൽഖൈമയിൽ  ജലീൽ ക്യാഷ് ആൻഡ് ക്യാരിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് ജലീൽ ക്യാഷ് ആൻഡ് ക്യാരി

പൊതുജനങ്ങൾക്കായി റാസൽഖൈമയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്

റാസൽഖൈമ: യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാസൽഖൈമ അൽ ഖുസൈദാത്തുള്ള ജലീൽ ക്യാഷ് ആൻഡ് ക്യാരി പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും അടിസ്ഥാന വൈദ്യപരിശോധനകൾ സൗജന്യമായി ലഭ്യമാക്കുന്നതിനുമായി കഴിഞ്ഞ മേയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്‍റെ ഭാഗമായി വിവിധ ആരോഗ്യ പരിശോധനകൾ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കി. രക്തസമ്മർദം, ബ്ലഡ് ഷുഗർ എന്നിവയുടെ പരിശോധനകൾക്ക് പുറമെ ദന്തപരിശോധന, നേത്രപരിശോധന, ത്വക് രോഗ വിഭാഗം പരിശോധനകൾ, ജനറൽ മെഡിക്കൽ കൺസൾട്ടേഷൻ എന്നിവയും ക്യാമ്പിൽ ഒരുക്കിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്ക് പുറമെ ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടന്നു.

സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള നിരവധിയാളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിയുള്ള ഇത്തരം ഉദ്യമങ്ങൾ വരും നാളുകളിലും തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free Medical Camp in Ras Al Khaimah led by Jaleel Cash and Carry
Next Story