സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഎമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി നാഷനല്‍ ഡേയുടെ ഭാഗമായി അബൂദബിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്
അബൂദബി: യു.എ.ഇയിലെ മലയാളി നഴ്സുമാരുടെ കുടുംബ കൂട്ടായ്മയായ ‘എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി’ ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ മെഗാ രക്തദാന ക്യാമ്പും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സന്ദര്‍ശന വിസയിലുള്ളവര്‍ക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. അബൂദബി മുസഫ ഫിനിക്സ് ഹോസ്പിറ്റലിലും ഷാര്‍ജ അല്‍ നഹ്ദ ബ്രിസ്റ്റോള്‍ ക്ലിനിക്കിലും നടത്തിയ മെഡിക്കല്‍ ക്യാമ്പിൽ നിരവധിപേര്‍ പങ്കെടുത്തു. അബൂദബിയില്‍ സുറുമി, ഫിറോസ്, ബനാസ് എന്നിവര്‍ നേതൃത്വം നല്കി.

