സൗജന്യ ആരോഗ്യപരിശോധന ക്യാമ്പ്
text_fieldsഅബൂദബി കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി മെമ്പർമാർക്ക് നൽകി വരുന്ന ജീവൻരക്ഷ പ്രിവിലേജ് കാർഡിെൻറ വിതരണോദ്ഘാടനം എൽ.എൽ.എച്ച് ഹോസ്പിറ്റൽ റിലേഷൻഷിപ്പ് മാനേജർ സലീം നാട്ടിക, മണ്ഡലം പ്രസിഡൻറ് അബ്ദുറഹ്മാൻ കുനിയിലിന് കൈമാറി നിർവഹിക്കുന്നു
അബൂദബി: കെ.എം.സി.സി. അബൂദബി ഏറനാട് മണ്ഡലവും എൽ.എൽ.എച്ച് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടത്തി. ഫാമിലി മെഡിസിൻ, കാർഡിയോളജി, യൂറോളജി, ഇേൻറണൽ മെഡിസിൻ, ഓർത്തോ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമായ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. മലപ്പുറ ജില്ല കെ.എം.സി.സി പ്രസിഡൻറ് ഹിദായത്തുള്ള ഉദ്ഘാടനം ചെയ്തു.
മെമ്പർമാർക്ക് നൽകി വരുന്ന ജീവൻ രക്ഷ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം എൽ.എൽ.എച്ച് ഹോസ്പിറ്റൽ റിലേഷൻഷിപ്പ് മാനേജർ സലീം നാട്ടിക, മണ്ഡലം പ്രസിഡൻറ് അബ്ദുറഹ്മാൻ കുനിയിലിന് കൈമാറി നിർവഹിച്ചു. ഡോ. മുഹമ്മദ് ഷബീർ, അബൂദബി കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡൻറ് റഷീദലി മമ്പാട്, മണ്ഡലം സെക്രട്ടറി ശിഹാബ് കിഴിശ്ശേരി, ട്രഷറർ റഫീഖ് എടവണ്ണ, ഹബീബ് റഹ്മാൻ കീഴുപറമ്പ്, ജാബിർ കുനിയിൽ, അശ്റഫ് കീഴുപറമ്പ്, ഡോ. വഹീദ് കിഴിശ്ശേരി, നിയാസ് കിഴിശ്ശേരി, ഫായിസ് എടവണ്ണ എന്നിവർ പങ്കെടുത്തു.

