Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ...

ദു​ബൈ​യി​ലെ പാ​ർ​ക്കു​ക​ളി​ൽ സൗ​ജ​ന്യ ​ആ​രോ​ഗ്യ പ​രി​ശോ​ധ​ന

text_fields
bookmark_border
ദു​ബൈ​യി​ലെ പാ​ർ​ക്കു​ക​ളി​ൽ സൗ​ജ​ന്യ ​ആ​രോ​ഗ്യ പ​രി​ശോ​ധ​ന
cancel

ദു​ബൈ: റ​മ​ദാ​നി​ലു​ട​നീ​ളം എ​മി​റേ​റ്റി​ലെ പ്ര​ധാ​ന പൊ​തു പാ​ർ​ക്കു​ക​ളി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ച്​​ ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റി​ബ്​​ൾ ആ​ക്ടി​വി​റ്റീ​സ്​ (ഔ​ഖാ​ഫ്). ‘സ്റ്റ​പ്​ ഓ​ഫ്​ ലൈ​ഫ്​’ എ​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

നേ​ര​ത്തേ​യു​ള്ള ക​ണ്ടെ​ത്ത​ലും പ്ര​തി​രോ​ധ പ​രി​ച​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യം. പ്രൈം ​മെ​ഡി​ക്ക​ൽ കെ​യ​ർ, നൂ​ർ ദു​ബൈ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന കാ​മ്പ​യി​​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ഫെ​​ബ്രു​വ​രി 26 മു​ത​ൽ മാ​ർ​ച്ച്​ അ​ഞ്ചു​വ​രെ 12 പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ലാ​യി​രി​ക്കും ആ​രോ​ഗ്യ പ​രി​ശോ​ധ​ന കാ​മ്പ​യി​​ൻ സം​ഘ​ടി​പ്പി​ക്കു​ക. ഖു​ർ​ആ​നി​ക്​ പാ​ർ​ട്ട്, കൈ​റ്റ്​ ബീ​ച്ച്, നാ​ൽ ഷി​ബ പാ​ർ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ മ​ഗ്​​രി​ബ്​ ബാ​ങ്ക്​ വി​ളി​ക്കു​ന്ന​ത്​ വ​രെ പ​രി​ശോ​ധ​ന ല​ഭ്യ​മാ​കും. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ച്​ പ​രി​ശോ​ധ​ന സെ​ഷ​ൻ ദീ​ർ​ഘി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ക​ണ്ണ്​ പ​രി​ശോ​ധ​ന, ര​ക്ത​സ​മ്മ​ർ​ദം, ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ്​ പ​രി​ശോ​ധി​ക്ക​ൽ എ​ന്നി​വ പ​രി​ശോ​ധ​ന​ക​ളി​ൽ ഉ​ൾ​പ്പെ​ടും.

സ്ഥി​ര​താ​മ​സ​ക്കാ​ർ​ക്കി​ട​യി​ൽ വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ടെ വ​ർ​ധ​ന ക​​ണ്ടെ​ത്ത​ൽ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഔ​ഖാ​ഫ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തി​ര​ക്കേ​റി​യ പൊ​തു​യി​ട​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ലേ​ക്ക് നേ​രി​ട്ട് പ്ര​തി​രോ​ധ ആ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ൽ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​നി​റ്റു​ക​ളും ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

റ​മ​ദാ​നി​ൽ കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന പാ​ർ​ക്കു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കൂ​ടു​ത​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാ​ൻ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ സ​ഹാ​യ​ക​മാ​വു​മെ​ന്ന്​ ചാ​രി​റ്റ​ബ്​​ൾ വ​ർ​ക്ക്​ സെ​ക്​​ർ ആ​ൻ​ഡ്​ ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ എ​ക്സി​ക്യു​ട്ടി​വ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ മു​സ്​​ബാ​ഹ്​ ദാ​ഹി പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​വ​ബോ​ധ​ത്തി​ലൂ​ടെ​യാ​ണ്​ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Free health check-ups in Dubai parks
Next Story